ആണത്തം മാത്രം ആഘോഷിക്കപ്പെടുന്നിടത്താണ് ഷാനിമോള്‍ രാഷ്ട്രീയമായി വിജയിച്ചത്

ആണത്തം മാത്രം ആഘോഷിക്കപ്പെടുന്നിടത്താണ് ഷാനിമോള്‍ രാഷ്ട്രീയമായി വിജയിച്ചത്

മുപ്പത്തി അഞ്ചു വര്‍ഷം, അല്ലെങ്കില്‍ അതിലേറെ... കേഡര്‍ സ്വഭാവമില്ലാത്ത ഒരു മാസ് പാര്‍ട്ടിയില്‍ അധികാര സ്ഥാപനങ്ങളുടെ ഭാഗമായിട്ടല്ലാതെയും, ഗ്രൂപ്പ് താല്‍്പര്യങ്ങളുടെ അംബാസഡര്‍ ആകാതെയും ഇത്രയും നീണ്ട കാലയളവില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് എളുപ്പമല്ല. പ്രത്യേകിച്ചും ആണത്തം മാത്രം ആഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍. ഷാനിമോള്‍ ഉസ്മാന്‍ രാഷ്ട്രീയമായി വിജയിച്ചത് ഇവിടെയാണ്. അവര്‍ ഒരു കാലത്തും 'പേട്രണേജ്' പൊളിറ്റിക്‌സിന്റെ ഭാഗമായില്ല. നിവര്‍ന്നു നിന്നു, എല്ലാ തോല്‍വികളെയും രാഷ്ട്രീയമായി മാത്രം കണ്ടുകൊണ്ട്. അവരുടെ വിജയം ആഘോഷിക്കപ്പെടേണ്ടത് ഇവിടെയാണ്. അഭിനന്ദനങ്ങള്‍.

29 കൊല്ലം മുന്‍പാണ് ഷാനിമോള്‍ ഉസ്മാനെ ആദ്യമായി കണ്ടത്, 1990ല്‍. ഞാന്‍ പയ്യന്നൂര്‍ കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി. അവര്‍ അന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്. ഒരു വനിതക്ക് വിദ്യാര്‍ത്ഥി സംഘടനയില്‍ എത്തിപ്പെടാന്‍ പറ്റുന്ന ഏറ്റവും ഉന്നതസ്ഥാനം. അന്ന് ആവേശോജ്ജ്വലമായി അവര്‍ പ്രസംഗിച്ചു. ഞങ്ങളുടെ കോളേജില്‍ തന്നെ സീനിയര്‍ ആയി പഠിച്ച കെ സി വേണുഗോപാല്‍ ആയിരുന്നു അന്നത്തെ സംസ്ഥാന പ്രസിഡന്റ്. അവരോടൊപ്പം എണ്‍പതുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ പുരുഷസഹപ്രവര്‍ത്തകരില്‍ പലരും അധികാരത്തിന്റെ പടവുകള്‍ വളരെ പെട്ടെന്ന് തന്നെ കയറിപ്പോയി. പാര്‍ട്ടി പറഞ്ഞപ്പോഴൊക്കെ അവര്‍ മത്സരിച്ചു. എല്ലായ്‌പ്പോഴും പരാജയപ്പെട്ടു. ഒരു പരിഭവവും ഇല്ലാതെ അവര്‍ അവരുടേതായ രീതിയില്‍, രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. എല്ലാ തെരഞ്ഞെടുപ്പ് തോല്‍വികളും, അവര്‍ തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ, അന്തസ്സോടെ ഏറ്റുവാങ്ങി. ഒരു തവണ പോലും അവര്‍ വ്യക്തിപരമായി അത് ഏറ്റെടുത്തില്ല. അവരോട് തോല്‍വിയില്‍ വിഷമം ഇല്ലേ എന്ന് ചോദിച്ചപ്പോഴും പാര്‍ട്ടി ആണ് തോറ്റത്, ഷാനിമോള്‍ എന്ന വ്യക്തി അല്ല. പാര്‍ട്ടി തോറ്റതില്‍ വിഷമമുണ്ട് എന്ന് മാത്രം അവര്‍ പറഞ്ഞു. എഐസിസി സെക്രട്ടറി സ്ഥാനം വരെ അവരെ തേടിയെത്തിയതും പക്വതയുള്ള, ആത്മബോധമുള്ള സ്ത്രീ എന്ന നിലയിലുള്ള അംഗീകാരമായിട്ടായിരുന്നു എന്ന് കാണാനാണ് എനിക്കിഷ്ടം.

ആണത്തം മാത്രം ആഘോഷിക്കപ്പെടുന്നിടത്താണ് ഷാനിമോള്‍ രാഷ്ട്രീയമായി വിജയിച്ചത്
‘മോദി പ്രഭാവം’ഏശിയില്ല, കശ്മീരും അസം പൗരത്വവും വോട്ടായതുമില്ല ; ബിജെപിയുടെ രാജ്യസഭാ മോഹങ്ങളും പൊളിച്ച് മഹാരാഷ്ട്ര-ഹരിയാന ഫലങ്ങള്‍ 

എന്നെ അവര്‍ അമ്പരപ്പിച്ചത് അതുകൊണ്ട് മാത്രമല്ല. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഷാനി ചേച്ചി അഹമ്മദാബാദില്‍ വന്നിരുന്നു. തികച്ചും സ്വകാര്യമായ, തന്റേതു മാത്രമായ ബോധ്യത്തിന്റെ പുറത്തായിരുന്നു അത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ടിനെ കാണാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വേണ്ടിയാണ് അവര്‍ ഒറ്റക്ക് ഇവിടെ വന്നത്. ഞാനും, ചേച്ചിയും കൂടിയാണ് അന്ന് ഗാന്ധി ആശ്രമത്തില്‍ പോയത്. കേരളത്തില്‍ നിന്ന് ആദ്യമായിട്ട് ശ്വേതയെ കാണാന്‍ എത്തിയ രാഷ്ട്രീയ നേതാവ് ഷാനിചേച്ചി ആയിരുന്നു. വളരെ ആദരവോടെയാണ് ശ്വേതാ ഭട്ട് ആ സ്‌നേഹത്തെ ഏറ്റെടുത്തതും. ഗുജറാത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് കേരളത്തില്‍ നിന്നും ഒരു വനിതാ നേതാവ് സ്വന്തം ബോധ്യത്തിന്റെ പുറത്തു മാത്രം ശ്വേതാഭട്ടിനെ കാണാന്‍ എത്തിയത് അന്നും, ഇന്നും മനസ്സിലായിട്ടില്ല.

അഹമ്മദാബാദിലെ മുസ്ലിം ഗെറ്റോ ആയ ജുഹാപുരയെക്കുറിച്ച് ഞാന്‍ എഴുതിയ കുറിപ്പ് വായിച്ച്, അവിടം വരെ പോകണമെന്നും കാണണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയും, ഒരു ഓട്ടപ്രദക്ഷിണം നടത്തുകയും ചെയ്തത് രസകരമായ ഓര്‍മയാണ്. 33 രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ജനപ്രതിനിധി ആകാന്‍ പറ്റാത്തതിനെ കുറിച്ച് ഒരിക്കലും അവര്‍ ഒരു പരാതിയും പറഞ്ഞില്ല.

ആണത്തം മാത്രം ആഘോഷിക്കപ്പെടുന്നിടത്താണ് ഷാനിമോള്‍ രാഷ്ട്രീയമായി വിജയിച്ചത്
‘അരൂരില്‍ പൂതന, എറണാകുളത്ത് മഴ, മഞ്ചേശ്വരത്ത് ശങ്കര്‍ റൈ’; പരാജയ കാരണങ്ങള്‍ പരിശോധിച്ച് സിപിഐഎം

ഇന്ന് പ്രിയപ്പെട്ട ഷാനിച്ചേച്ചി ജയിക്കുമ്പോള്‍ അതുകൊണ്ട് തന്നെ അത് രാഷ്ട്രീയവിജയം തന്നെയാണ്. പര്‍ദ്ദ ഇടാതെയും, ഗ്രൂപ്പുകളുടെ നിഴലില്‍ ഒതുങ്ങാതെയും, ജാതിസമവാക്യങ്ങളില്‍ ഭാഗമാകാതെയും ഒരു സ്ത്രീക്ക് ജയിച്ചു വരാന്‍ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. അവരുടെ തേജസ്സുള്ള രാഷ്ട്രീയബോധത്തിന്റെ വിജയമാണിത്. ആത്മബോധമുള്ള പോരാളിയുടെ വിജയം.

ലിജുവിനു കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. അധികാരത്തോട് അനാവശ്യ പ്രതിപത്തി കാണിക്കാതെയും ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്നു ലിജു കാണിച്ചു തരുന്നു. കോണ്‍ഗ്രസിലെ ഇന്നത്തെ യുവനേതാക്കളില്‍ ഏറ്റവും അനുകരണീയമായ മാതൃകയാണ് ലിജു.

പക്ഷെ, നിര്‍ഭാഗ്യവശാല്‍ ലിജുവിനെ പോലുള്ളവര്‍ അപൂര്‍വ്വമായി മാറുകയും അടൂര്‍ പ്രകാശിനെ പോലുള്ള, സുകുമാരന്‍ നായരെ പോലുള്ള ലൂയി പതിനാലാമന്‍ ആയി സ്വയം സങ്കല്പിക്കുന്ന പ്രാദേശിക സത്രപന്‍മാരും ജാതി വേതാളങ്ങളും ഉണ്ടാക്കുന്ന 'ക്രെഡിബിലിറ്റി ക്രൈസിസ്' കൂടി വരികയും ചെയുന്നു എന്നതുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്നും ഉയിര്‍ത്തെഴുനേല്‍ക്കാത്തത്. ഹരിയാനയില്‍, മഹാരാഷ്ട്രയില്‍, ഗുജറാത്തില്‍ ഒക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന ദേശീയ പാര്‍ട്ടി സ്വത്വ രാഷ്ട്രീയമോ, ജാതിയോ, ഫ്യുഡല്‍ രാജപാരമ്പര്യമോ പേറുന്ന സുകുമാരന്‍ നായരുടേയും, വെള്ളാപ്പള്ളിമാരുടേയും, അധികാര ദല്ലാള്‍മാരായ അടൂര്‍ പ്രകാശുമാരുടേയും കൈകളിലാണ്. യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് അധികാരം അന്യമാണ്.

ആണത്തം മാത്രം ആഘോഷിക്കപ്പെടുന്നിടത്താണ് ഷാനിമോള്‍ രാഷ്ട്രീയമായി വിജയിച്ചത്
ഇഞ്ചോടിഞ്ച് പോരാടി അരൂര്‍ പിടിച്ച് ഷാനിമോള്‍ ഉസ്മാന്‍; പരാജയ ചരിത്രം തിരുത്തി അട്ടിമറി വിജയം

എന്നിട്ടും, ഒരു തവണ പോലും വീട്ടില്‍ വരാത്ത കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ, പേരറിയാത്ത ഏതോ സ്ഥാനാര്‍ത്ഥിയെ കൈപ്പത്തി ചിഹ്നം നോക്കി മാത്രം ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും, ഗുജറാത്തിലേയും പാവപ്പെട്ട വോട്ടര്‍മാര്‍ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു കൊണ്ട് ജയിപ്പിച്ചുവെങ്കില്‍, അവര്‍ നിര്‍ജീവമായ ഈ പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വസിക്കുന്നതിനെ നാം നിസ്സാരമായി കാണരുത്. ഈ ആസുരകാലത്ത്, നിശബ്ദത കൊടിയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കണം. നിശ്ശബ്ദത ഒറ്റുകൊടുക്കലാണ്.

ആണത്തം മാത്രം ആഘോഷിക്കപ്പെടുന്നിടത്താണ് ഷാനിമോള്‍ രാഷ്ട്രീയമായി വിജയിച്ചത്
കര്‍ഷക പ്രക്ഷോഭ നായകന്‍, ആദിവാസി നേതാവ്; മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച വിനോദ് നികോളെയെ അറിയാം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in