യുണിക്കാണ് ഈ ഒതളങ്ങത്തുരുത്ത് | Binge Watch | The Cue

കുറച്ച് നാളായി നമ്മുടെയെല്ലാം ടൈംലൈനില്‍ ഏറ്റവും കൂടുതല്‍ റെക്കമന്റേഷനില്‍ വന്നിട്ടുള്ള ഒന്നാണ് ഒതളങ്ങാത്തുരുത്ത്. അംബുജി സംവിധാനം ചെയ്ത് കൊക്ക് എന്റര്‍ടെയ്‌മെന്റ് എന്ന യൂട്യൂബ് ചാനലിലൂടെ ഇതുവരെ 6 എപ്പിസോഡുകള്‍ റിലീസ് ചെയ്തിട്ടുള്ള സീരീസാണ് ഒതളങ്ങത്തുരുത്ത്. വളരെ സിംപിളായി ഒരു സൂത്രന്‍ ഷേരു ടൈപ്പില്‍ കഥപറയുന്ന ഒരു എന്റര്‍ടെയ്‌നറാണ് സീരീസ്... എന്തുകൊണ്ട് ഒതളങ്ങതുരുത്ത് കാണണം എന്ന് ചോദിച്ചാല്‍ കുറെ കാരണങ്ങളൊന്നും പറയാന്‍ പറ്റില്ല... കോമഡിയും ഫ്രഷ്‌നസുമാണ് പ്രധാന റീസണ്‍... പക്ഷേ കൊക്ക് എന്റര്‍ടെയ്‌മെന്റ് എന്ന ചാനലില്‍ ആദ്യം അപ്ലോഡ് ചെയ്തിരിക്കുന്നത് ഇതേ ടീം ഒരുക്കിയ കരഞണ്ട് എന്ന ഷോര്‍ട്ട്ഫിലിമാണ്, അത് കാണുന്ന ഒരാള്‍ക്ക് ഒതളങ്ങത്തുരുത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നുണ്ട് എന്ന പ്രതീക്ഷയുണ്ടാകും, ആ പ്രതീക്ഷയില്‍ തന്നെയാണ് ഇന്ന് ബിഞ്ച് വാച്ചില്‍ ഒതളങ്ങത്തുരുത്തിനെക്കുറിച്ച് സംസാരിക്കുന്നത്.

No stories found.
The Cue
www.thecue.in