വാള്‍ട്ടര്‍ വൈറ്റ് ടു ഹെയ്‌സന്‍ബെര്‍ഗ് | BINGEWATCH |Breaking Bad|The Cue

ടെലിവിഷന്‍ സീരീസുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടിയിട്ടുള്ള സീരീസാണ് വിന്‍സ് ഗില്ലിഗന്‍ സംവിധാനം ചെയ്ത ബ്രേക്കിംഗ് ബാഡ്. എഎംസിക്ക് വേണ്ടി നിര്‍മിച്ച സീരീസ് 2008 - 2013 കാലഘട്ടത്തിലായിരുന്നു സ്ട്രീ ചെയ്തത്. ഏഴ് വര്‍ഷത്തിന് ഇപ്പുറവും ടെലിവിഷന്‍ സീരീസുകളില്‍ ബ്രേക്കിംഗ് ബാഡിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കുകയാണ്. 62 എപ്പിസോഡുകളുണ്ടായ സീരീസ് കണ്ടുതുടങ്ങുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല.. പക്ഷേ ആസ്വദിക്കാന്‍ ശ്രമിക്കുന്നവരെ അഡിക്ടാക്കുന്ന തരത്തിലാണ് സീരീസ് മുന്നോട്ട് പോകുന്നത്. നായകന്‍ പതിയെ പതിയെ വില്ലനാവുകയാണ് സീരീസില്‍ എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട് തന്നെ എങ്ങനെയാണ് സീരീസിലെ പ്രധാന കതാപാത്രമായ വാള്‍ട്ടര്‍ വൈറ്റും മുന്നോട്ട് പോകുന്നതെന്ന് ബിഞ്ച് വാച്ചിലൂടെ നോക്കാം.

Related Stories

No stories found.
The Cue
www.thecue.in