BINGE WATCH

യഥാര്‍ഥ സൈക്കോ കില്ലറിന് പിന്നാലെ | BINGEWATCH Ep- 8 | THE CUE

ഇന്റര്‍നെറ്റില്‍, ഫേസ്ബുക്കില്‍ അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ന്യൂസ് ഫീഡ് സെര്‍ച്ച് ചെയ്തുകൊണ്ടിരിക്കെ പെട്ടന്ന് ഒരു വീഡിയോ നിങ്ങളുടെ ശ്രദ്ധയില്‍പെടുകയാണ്, അത് നിങ്ങള്‍ ഓപ്പണ്‍ ചെയ്യുന്നു, ഭംഗിയുള്ള രണ്ട് പൂച്ചക്കുട്ടികള്‍, ഒരു ചെറു പുഞ്ചിരിയോടെ നിങ്ങള്‍ ആ പൂച്ചക്കുട്ടികളെ ശ്രദ്ധിക്കുമ്പോള്‍ വീഡിയോയിലുള്ള യുവാവ് ഒരു പ്ലാസ്റ്റിക് കൂടിലേക്ക് പൂച്ചക്കുട്ടികളെ മാറ്റുന്നു, അത് അടയ്ക്കുന്നു, ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് ആ ചെറിയ പൂച്ചക്കുട്ടികളെ ശ്വാസം മുട്ടിക്കുന്നു. അത്തരമൊരു വീഡിയോ ഒരു ദിവസം കണ്ടാല്‍, കാണേണ്ടി വന്നാല്‍ സാധാരണക്കാരനായ ഒരാളെ എത്രത്തോളം ആ ദൃശ്യങ്ങള്‍ വേട്ടയാടും എന്ന് ഊഹിക്കാവുന്നതാണ്, അങ്ങനെ വേദനിക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍ ഇന്റര്‍നെറ്റിലെ കൊലയാളിയെ തേടിയിറങ്ങുന്നു, അതാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഡോക്യുമെന്ററി സീരീസായ 'ഡോണ്ട് ഫക്ക് വിത്ത് ദ ക്യാറ്റ്‌സ്: ഹണ്ടിങ്ങ് ആന്‍ ഇന്റര്‍നെറ്റ് കില്ലര്‍' പറയുന്നത്.