സാഹസികപ്രേമികളെ ലക്ഷ്യമിട്ട് ജീപ്പിന്റെ റാങ്‌ലര്‍ റുബിക്കണ്‍; വില 64.98 ലക്ഷം രൂപ   

സാഹസികപ്രേമികളെ ലക്ഷ്യമിട്ട് ജീപ്പിന്റെ റാങ്‌ലര്‍ റുബിക്കണ്‍; വില 64.98 ലക്ഷം രൂപ   

കാഴ്ച്ചയിലോ ഡിസൈനിലോ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്താതെ കൂടുതല്‍ ഫീച്ചറുകളുമായി ജീപ്പ് റാങ്‌ലര്‍ റുബിക്കണ്‍ എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 5 ഡോര്‍ പതിപ്പാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായായിരിക്കും റാങ്‌ലര്‍ റുബിക്കണ്‍ ഇന്ത്യയില്‍ എത്തുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുറമേ വലിയ മാറ്റങ്ങള്‍ ഒന്നും വാഹനത്തിന് വരുത്തിയിട്ടില്ല. റുബിക്കണ്‍ സ്റ്റിക്കറുകളും 217 എംഎം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് പുതിയ വാഹനത്തിന്റെ പ്രധാന സവിശേഷതകളായി എടുത്തുപറയേണ്ടത്. ഈ സവിശേഷത ഏത് പ്രദേശങ്ങളിലൂടെയും വാഹനം നന്നായി കൊണ്ടുപോകാന്‍ സഹായിക്കും. സാഹസിക യാത്രകളെ സഹായിക്കുന്ന രീതിയിലുള്ള ടയറുകളും പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നു. 17 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

സാഹസികപ്രേമികളെ ലക്ഷ്യമിട്ട് ജീപ്പിന്റെ റാങ്‌ലര്‍ റുബിക്കണ്‍; വില 64.98 ലക്ഷം രൂപ   
‘ഫൈന്‍ അടച്ചാലേ നീയൊക്കെ നിയമം പഠിക്കൂ എന്നാക്ഷേപിച്ചു’; 24,000 രൂപ പിഴയില്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കി നാടകപ്രവര്‍ത്തകര്‍ 

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഈ വാഹനത്തിന്റെയും കരുത്ത്. ഈ എഞ്ചിന്‍ 265 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് പോലെ മടക്കാവുന്ന വിന്‍ഡ്ഷീല്‍ഡ്, നീക്കം ചെയ്യാന്‍ സാധിക്കുന്ന റൂഫ്, ഡോറുകള്‍ എന്നിവയൊക്കെ റുബിക്കണ്‍ മോഡലിനും കമ്പനി നല്‍കിയിട്ടുണ്ട്. പുതിയ വാഹനത്തിന്റെ മറ്റൊരു സവിശേഷതയായി എടുത്ത് പറയേണ്ടത് 8.4 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാണ്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, നാവിഗേഷന്‍ എന്നിവയുടെ പിന്തുണയും ഇതിനുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, 9-സ്പീക്കര്‍ ആല്‍പൈന്‍ സൗണ്ട് സിസ്റ്റം എന്നിവയും പുതിയ ‍ റുബിക്കണില്‍ ഇടംപിടിച്ചിട്ടുണ്ട്.മാര്‍ച്ച് 15 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നും 64.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in