റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് ഇന്ത്യന്‍ വിപണിയില്‍ എത്തി; വില 8.2 കോടി രൂപ 

റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് ഇന്ത്യന്‍ വിപണിയില്‍ എത്തി; വില 8.2 കോടി രൂപ 

ലോകോത്തര ആഢംബര വാഹന കമ്പനിയായ റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വറി എസ്യുവി കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ എത്തി. റോള്‍സ് റോയിസ് വാഹനങ്ങളുടെ മുഖമുദ്രയായ മുന്‍വശത്തെ ഗ്രില്‍ അടക്കം മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചു തന്നെയാണ് മോഡലിന്റെ വരവ്. ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നവും ഒരുക്കിയിരിക്കുന്നത്. ബോഡിയിലുടനീളം ചുവപ്പ് നിറത്തില്‍ നേര്‍ത്ത ലൈനുകള്‍ നല്‍കിയിട്ടുണ്ട് എന്നത് മാത്രമാണ് സ്‌റ്റൈലില്‍ ഉള്ള വ്യത്യാസം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കറുപ്പ് നിറത്തില്‍ അത്യാഡംബരപൂര്‍വ്വമായാണ് മോഡലിന്റ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. പിന്‍നിരയിലുള്ളവര്‍ക്കായി 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍, ബ്ലൂ-റെയ് പ്ലെയര്‍, ഡിജിറ്റല്‍ ടെലിവിഷന്‍ എന്നിവയടക്കം നിരവധി സവിശേഷതകള്‍ ഈ വാഹനത്തിനുണ്ട്.നൈറ്റ് വിഷന്‍ ഫങ്ഷന്‍, പെഡസ്ട്രിയന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അലേര്‍ട്ട്, അള്‍ട്ടര്‍നെസ് അലേര്‍ട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യമാറ, ക്രൂയിസ് കണ്‍ട്രോള്‍, വൈ-ഫൈ ഹോട്ട്സ്പോട്ട്, കൊളീഷന്‍-ക്രോസ് ട്രാഫിക്-ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ് എന്നിവ വാഹനത്തിന് അതിവസുരക്ഷയൊരുക്കുന്ന ഘടകങ്ങളാണ്.

റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് ഇന്ത്യന്‍ വിപണിയില്‍ എത്തി; വില 8.2 കോടി രൂപ 
യുവാക്കളെ ലക്ഷ്യമിട്ട് ടിവിഎസിന്റെ ‘ഐക്യൂബ്’ ഇലക്ട്രിക് സ്‌കൂട്ടര്‍, ആദ്യ വില്‍പ്പന ബംഗളൂരുവില്‍ 

22 ഇഞ്ചിന്റെ അലോയി വീല്‍ ഉള്ള കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷന്റെ ബ്രേക്ക് കാലിപേഴ്‌സിന്റെ നിറം ചുവപ്പാണ്. സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനെ വ്യത്യസ്തമാക്കുന്നു. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും.

റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് ഇന്ത്യന്‍ വിപണിയില്‍ എത്തി; വില 8.2 കോടി രൂപ 
പുതുമകളുമായി മാരുതി സെലെറിയോ, ബിഎസ് 6 ഇന്ത്യന്‍ വിപണിയില്‍ 

28 ബിഎച്ച്പി പവറും 50 എന്‍എം ടോര്‍ക്കും ബ്ലാക്ക് ബാഡ്ജ് പതിപ്പിനുണ്ട്. ഇത് സ്റ്റാന്‍ഡേര്‍ഡ് കള്ളിനനേക്കാള്‍ കൂടുതലാണ്. 8 സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിന്‍ 592 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകും. കറുപ്പു നിറത്തില്‍ ആറാടിയെത്തുന്ന ഈ ലക്ഷ്വറി വാഹനത്തിന് 8.2 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. റോള്‍സ് റോയ്‌സിന്റെ മറ്റ് മോഡലുകളായ ഗോസ്റ്റിന്റെയും റെയ്ത്തിന്റെയും ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ 2016-ലും ഡോണിന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ 2017-ലും റോള്‍സ് റോയിസ് ഇന്ത്യന്‍ നിരത്തിലെത്തിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in