വാഹനലോകത്തെ ഭീമന്‍ തിരികെയെത്തുന്നു; ഹമ്മറിന്റെ ഇലക്ട്രിക് പതിപ്പുമായി ജനറല്‍ മോട്ടോഴ്സ്

വാഹനലോകത്തെ ഭീമന്‍ തിരികെയെത്തുന്നു; ഹമ്മറിന്റെ ഇലക്ട്രിക് പതിപ്പുമായി ജനറല്‍ മോട്ടോഴ്സ്

വാഹനലോകത്തെ അതികായന്‍ എന്ന വിശേഷണമുള്ള ഹമ്മറിനെ പുതുഭാവത്തില്‍ തിരികയെത്തിക്കാന്‍ ജനറല്‍ മോട്ടോഴ്സ്. ലക്ഷക്കണക്കിന് ആരാധകരുള്ള ഹമ്മറിനെ തിരികെയെത്തിക്കാനുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീസല്‍, ഗ്യാസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും വൈദ്യുതീകരിച്ച മോഡലാകും ഇനി വിപണിയിലെത്തുക. ഇലക്ട്രിക് ഹമ്മറിന്റെ ടീസര്‍ അധികം വൈകാതെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ല്‍ അമേരിക്കന്‍ വിപണിയില്‍ ആയിരിക്കും ഹമ്മറിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യമായി അവതരിപ്പിക്കുകയെന്നാണ് വിവരം.

വാഹനലോകത്തെ ഭീമന്‍ തിരികെയെത്തുന്നു; ഹമ്മറിന്റെ ഇലക്ട്രിക് പതിപ്പുമായി ജനറല്‍ മോട്ടോഴ്സ്
ടൊയോട്ടയുടെ പുതു അവതാരം,സി എച്ച് ആര്‍ നിരത്തിലേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവിലവര്‍ധനവും മൂലം 2010 ല്‍ ജനറല്‍ മോട്ടോഴ്സ് ഹമ്മര്‍ ബ്രാന്‍ഡിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. റഗ്ഗഡ് ട്രക്കിന്റെ സിവിലിയന്‍ പതിപ്പ് പരിസ്ഥിതി സൗഹൃദമല്ലെന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ വാഹനം കൂടിയാണ് ഹമ്മര്‍. പുതിയ ഇലക്ട്രിക് ഹമ്മറിന്റെ സീറ്റിംഗ് ശേഷി, സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ വര്‍ഷം തന്നെ വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇലക്ട്രിക് ഹമ്മര്‍ ഇറക്കാന്‍ ജിഎം പദ്ധതിയിട്ടിരിക്കുകയാണെന്ന് മാസങ്ങളായി കിംവദന്തിയുണ്ടായിരുന്നു. 2023 ഓടെ 20 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ആഗോള വിപണികളിലുടനീളം പുറത്തിറക്കാനുള്ള മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതിയും കമ്പനിയ്ക്കുണ്ട്.

വാഹനലോകത്തെ ഭീമന്‍ തിരികെയെത്തുന്നു; ഹമ്മറിന്റെ ഇലക്ട്രിക് പതിപ്പുമായി ജനറല്‍ മോട്ടോഴ്സ്
കിയ കാർണിവൽ ഫെബ്രുവരിയിൽ

1991 ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തില്‍ സ്റ്റിറോയിഡുകളുടെ ജീപ്പ് എന്ന നിലയിലാണ് ഹമ്മര്‍ പ്രശസ്തി നേടുന്നത്. അതിന്റെ നിര്‍മ്മാതാവായ എ എം ജനറല്‍ 1992 ല്‍ സിവിലിയന്‍ പതിപ്പുകള്‍ വില്‍ക്കാന്‍ തുടങ്ങി. അര്‍നോള്‍ഡ് ഷ്വാര്‍സ്‌നഗര്‍ തന്റെ സ്വകാര്യ വാഹനമായി ഒരെണ്ണം വാങ്ങിയതോടെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നു. 1990 കളില്‍ എസ്‌യുവികള്‍ റോഡുകള്‍ കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ ജിഎം, ഹമ്മറിനെ മുന്‍നിരയിലെത്തിച്ചു.1999 ല്‍ ഹമ്മര്‍ എച്ച് 1 എന്ന തകര്‍പ്പന്‍ മോഡലും വിപണിയിലെത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചെറിയ എച്ച് 2, എച്ച് 3 മോഡലുകളും വന്നു. നിര്‍ത്തലാക്കിയെങ്കിലും ഇന്നും നിറയെ ആരാധകരുള്ള ഹമ്മറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് വാഹനലോകം.

Related Stories

No stories found.
logo
The Cue
www.thecue.in