ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ നിസാന്‍ ലീഫ്, പുത്തന്‍ മാറ്റങ്ങളോടെ അടുത്തവര്‍ഷം

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ നിസാന്‍ ലീഫ്, പുത്തന്‍ മാറ്റങ്ങളോടെ അടുത്തവര്‍ഷം

2020 ല്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്ന നിസാന്‍ ലീഫ് ഇവിയുടെ പരിഷ്‌കരിച്ച മോഡല്‍ ഇന്ത്യന്‍ നിരത്തില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിരവധി പരിഷ്‌കാരങ്ങളോട് കൂടി ആയിരിക്കും പുതിയ വാഹനം ഇന്ത്യന്‍ നിരത്തില്‍ എത്തുക. ഇവി വാഹനങ്ങള്‍ക്ക് എഞ്ചിന്‍ ശബ്ദമില്ലാത്തതിനാല്‍ ലീഫിന്റെ സാന്നിദ്ധ്യം കാല്‍നടയാത്രക്കാര്‍ക്കും ട്രാഫിക്കിലെ മറ്റ് ഡ്രൈവര്‍മാര്‍ക്കും അറിയാന്‍ സഹായിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് കാന്റോ എന്ന നിസാന്റെ സിഗ്‌നേച്ചര്‍ പ്രൊജക്റ്റ്ഡ് ശബ്ദത്തിന്റെ അകമ്പടിയോടെ ആയിരിക്കും എത്തുക. ഒപ്പം വാഹനത്തിന് രണ്ട് പുതിയ രണ്ട് നിറങ്ങളും കമ്പനി നല്‍കുന്നുണ്ട്.

2020 ഇറങ്ങുന്ന ലീഫിന് ഇന്റലിജന്റ് ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റരിംഗ് സിസ്റ്റവും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ പ്രൊപൈലറ്റ് ഡ്രൈവിംഗ് അസിസ്റ്റന്‍സില്‍ സ്പീഡ് കണ്‍ട്രോളും പാര്‍ക്ക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. സ്റ്റാന്‍ഡേര്‍ഡായി 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡോര്‍ ടു ഡോര്‍ നാവിഗേഷന്‍, ഒ ടി എ മാപ്പ് അപ്ഡേറ്റുകള്‍, ഡോകോമോ ഇന്‍-കാര്‍ കണക്റ്റ് സിസ്റ്റം എന്നിവ പരിഷ്‌കരിച്ച പുതിയ ലിഫ് ഇവിയില്‍ ഉണ്ടാകും. കൂടാതെ, വാഹനം ലോക്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഉടമകളെ സഹായിക്കാന്‍ ഒരു സമര്‍പ്പിത അപ്ലിക്കേഷനും കമ്പനി പുതിയ മോഡലില്‍ ഒരുക്കിയിരിക്കുന്നുണ്ടെന്നാണ് വിവരം.

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ നിസാന്‍ ലീഫ്, പുത്തന്‍ മാറ്റങ്ങളോടെ അടുത്തവര്‍ഷം
എന്തുകൊണ്ട് ലൂസിഫറില്‍ ബിജെപിയും ആര്‍എസ്എസും ഇല്ല, പൃഥ്വിരാജിന്റെ മറുപടി

എല്ലാ പതിപ്പുകള്‍ക്കും ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡായി ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും കമ്പനി നല്‍കുന്നുണ്ട്. 110 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ലീഫിന്റെ ഫ്രണ്ട് വീലുകളില്‍ ഉള്ളത്. 147 ബി എച്ച് പി കരുത്ത് നല്‍കുന്ന മോട്ടറിനൊപ്പം 40 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. സ്പോര്‍ട്ടി മോഡലായ ലീഫ് ഓട്ടോക്കും സമാന സവിശേഷതകളോടെ നിര്‍മ്മാതാക്കള്‍ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. ഏകദേശം 21.54 ലക്ഷം രൂപയായിരിക്കും വാഹനത്തിന് ഇന്ത്യയിലെ വില.

Related Stories

No stories found.
logo
The Cue
www.thecue.in