ഇരുചക്രവാഹന വിപണിയിൽ ഇടിവ്, 2019 നവംബറിലെ വാഹന വില്‍പ്പന കണക്കുകള്‍

ഇരുചക്രവാഹന വിപണിയിൽ ഇടിവ്, 2019 നവംബറിലെ വാഹന വില്‍പ്പന കണക്കുകള്‍

നവംബറിലെ വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ വന്‍ ഇടിവാണ് അനുഭവപ്പെടുന്നതെന്നാണ്. പത്തു ശതമാനത്തിലേറെ ഇടിവാണ് ഇരുചക്ര വാഹന വിപണിക്ക് ഈ നവംബർ മാസത്തിൽ ഉണ്ടായിരിക്കുന്നത്.

സുസുക്കി മോട്ടോർസ് ഒഴിച്ചുള്ള ഇരുചക്ര വാഹന കമ്പനികള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.സുസുക്കിക്ക് മാത്രം 15 ശതമാനം വര്‍ധനവ് വില്‍പ്പനയില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹീറോ മോട്ടോ കോര്‍പിന്റെ വില്‍പ്പന 16 ശതമാനം ഇടിഞ്ഞു. ഹോണ്ടയുടെ വില്‍പ്പന 3.94 ലക്ഷത്തില്‍നിന്ന് അഞ്ചുശതമാനം കുറഞ്ഞ് 3.73 ലക്ഷമാവുകയും ചെയ്തു.

റോയൽ എൻഫീൽഡിനെയും വിത്പന പ്രതിസന്ധി ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 10 ശതമാനമാനത്തിന് മുകളിലാണ് എന്‍ഫീല്‍ഡിന്റെ ഇടിവ് എന്നാണ് റിപ്പോർട്ട്. ടിവിഎസ് മോട്ടോഴ്‌സിന്റെ വില്‍പ്പന 26.5 ശതമാനം കുറഞ്ഞ് 1.91 ലക്ഷമായി. ബജാജ് ഓട്ടോയുടേത് 2.05 ലക്ഷത്തില്‍ നിന്നും 14 ശതമാനം കുറഞ്ഞ് 1.76 ലക്ഷമായി.

Related Stories

No stories found.
logo
The Cue
www.thecue.in