എം ജി ZS: ആദ്യ ഇലക്ട്രിക് വാഹനത്തെ നിരത്തിലിറക്കി മോറിസ് ഗരേജസ്

എം ജി ZS: ആദ്യ ഇലക്ട്രിക് വാഹനത്തെ നിരത്തിലിറക്കി മോറിസ് ഗരേജസ്

ആദ്യ ഇലക്‌ട്രിക് വാഹനമായ എംജി zs ഇവിയെ ഇന്ത്യൻ നിരത്തിലെത്തിച്ച് എംജി. ഇന്ത്യയിലെത്തുന്ന ആദ്യ സമ്ബൂര്‍ണ ഇലക്‌ട്രിക് ഇന്റര്‍നെറ്റ് വാഹനമെന്ന പ്രേത്യേകതയും ഈ വാഹനത്തിനുണ്ട്.വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്‌ട്രിക്കിനും നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാകും ZS ഇലക്‌ട്രിക്ക് എംജി പുറത്തിറക്കുക എന്ന് കമ്പനി അറിയിച്ചു.

ക്രോം സ്റ്റഡുകളുള്ള ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ തുടങ്ങിയവ  വാഹനത്തിന്റെ ആകര്‍ഷണങ്ങൾ ആണ്. കറുപ്പ് നിറത്തിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവ സെന്റര്‍ കണ്‍സോളിന്റെ ഭാഗമായിരിക്കും.

മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറാണ് zs ഇലക്‌ട്രിക്കില്‍ നൽകിയിരിക്കുന്നത്. ഓട്ടോമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. പനോരമിക് സണ്‍റൂഫും കാറില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ചൈനീസ് മോട്ടോര്‍ ഷോയിലാണ് ZS ഇലക്‌ട്രിക്ക് കമ്പനി ആദ്യം പ്രദര്‍ശിപ്പിച്ചത്.

No stories found.
The Cue
www.thecue.in