മസ്താങ് മാക് ഇ: ഒറ്റ ചാര്‍ജ്ജില്‍ 483 കിലോമീറ്റര്‍ ഓട്ടം

മസ്താങ് മാക് ഇ: ഒറ്റ ചാര്‍ജ്ജില്‍ 483 കിലോമീറ്റര്‍ ഓട്ടം

ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് കാറായ മസ്താങ്ങിന്റെ ചുവട് പിടിച്ച് തകര്‍പ്പന്‍ പെര്‍ഫോമന്‍സുള്ള പുത്തന്‍ ഇലക്ട്രിക് കാറിനെ അവതരിപ്പിച്ച് ഫോര്‍ഡ്. ഒറ്റചാര്‍ജില്‍ 483 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള കാറിന്റെ പേര് 'മസ്താങ്ങ് മാക് ഇ' എന്നാണ്.

രൂപത്തില്‍ മസ്താങില്‍നിന്ന് ചെറിയ ചില സാമ്യതകള്‍ മാത്രമേ മാക് ഇ ഇലക്ട്രിക്കിനുള്ളു. കൂപ്പെയ്ക്ക് സമാനമായ റൂഫ്, ഹിഡണ്‍ ഡോര്‍ ഹാന്‍ഡില്‍, വലിയ അലോയി വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവ മസ്താങ് മാക്കിനെ വ്യത്യസ്തമാക്കുന്നു. ഇലക്ട്രിക്കായതിനാല്‍ മുന്‍ഭാഗത്ത് തുറന്ന ഗ്രില്‍ ഇല്ല. മാത്രമല്ല

എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്ത് ബോണറ്റിനടിയില്‍ 136 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് പുത്തന്‍ വാഹനത്തിന് ലഭിക്കും. യാത്രക്കാര്‍ക്ക് സ്ഥലം പുതിയ ഇലക്ട്രിക് വാഹനത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. പിന്നില്‍ സീറ്റോടുകൂടി 821 ലിറ്ററും സീറ്റ് മടക്കിയാല്‍ 1688 ലിറ്ററും സ്റ്റോറേജ് സ്‌പേസുണ്ട്. 15.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളും വാഹനത്തിനുണ്ട്. 5 വേരിയന്റുകളിലായിട്ടാണ് മാക് ഇ ഇറങ്ങുന്നത്. സെലക്ട്, പ്രീമിയം, കാലിഫോര്‍ണിയ റൂട്ട് 1, ഫസ്റ്റ് എഡിഷന്‍, ജിടി എന്നിവയാണത്.

മസ്താങ് മാക് ഇ: ഒറ്റ ചാര്‍ജ്ജില്‍ 483 കിലോമീറ്റര്‍ ഓട്ടം
എന്തുകൊണ്ട് വേഫെയറര്‍, നിര്‍മ്മാണകമ്പനിയുടെ പേരിടാനുള്ള കാരണത്തെക്കുറിച്ച് ദുല്‍ഖര്‍

പ്രീമിയം, കാലിഫോര്‍ണിയ റൂട്ട് 1 എന്നിവ ഒറ്റചാര്‍ജില്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കും. ജിടി മോഡല്‍ 378 കിലോമീറ്ററും ഫസ്റ്റ് എഡിഷന്‍ 434 കിലോമീറ്ററും സെലക്ട് 370 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 255-332 എച്ച്പി പവറും 415-565 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ഓരോ മോഡലുകളിലും ഉപയോഗിക്കുന്നത്.

അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍അടുത്ത വര്‍ഷം അവസാനത്തോടെ മസ്താങ്ങ് മാക് ഇ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കുമെത്തുന്ന കാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് എപ്പോള്‍ എത്തുമെന്ന് ഫോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in