നവംബറില്‍ ജാവായുടെ ആനിവേഴ്‌സറി എഡിഷന്‍

നവംബറില്‍ ജാവായുടെ ആനിവേഴ്‌സറി എഡിഷന്‍

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്യാസിക് ലെന്റ്സിന്റെ ജാവ തങ്ങളുടെ രണ്ടാം വരവിലെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് പുതുമോഡലുകളുമായിട്ടായിരിക്കും. നവംബര്‍ മാസത്തില്‍ ജാവയുടെ 90 യൂണിറ്റ് ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകളാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നിരത്തുകളിലെത്തുക. ഒരുകാലത്ത് ഇന്ത്യന്‍ യുവതയുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ 2018 നവംബര്‍ 15ന് ആയിരുന്നു വീണ്ടുമെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ജാവ പെറാക്ക് ഉള്‍പ്പെടെ മൂന്ന് പുതിയ ബൈക്കുകള്‍ പുറത്തിറക്കാനാണ് പദ്ധതിയെന്നും കൂടുതല്‍ വിവരങ്ങള്‍ വാര്‍ഷികദിനാഘോഷവേളയില്‍ പുറത്തുവിടുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

നവംബറില്‍ ജാവായുടെ ആനിവേഴ്‌സറി എഡിഷന്‍
‘സ്ത്രീവിരുദ്ധ ട്രോളുകള്‍ ആഘോഷിക്കുന്നവരോട്, സീരിയല്‍ കില്ലര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ ബഹുഭൂരിപക്ഷവും പുരുഷന്‍മാരായിരിക്കും’ 

ജാവ 42, ജാവ ക്ലാസിക് 300 എന്നിവയാണ് നിലവില്‍ വിപണിയിലുള്ള രണ്ടു ബൈക്കുകള്‍. വിപണിയില്‍ എത്താന്‍ പോകുന്ന മൂന്ന് ബൈക്കുകളും വ്യത്യസ്ത എഞ്ചിനുകളുമായിട്ടാകും ഇറങ്ങുക എന്നാണ് സൂചന. അടുത്ത 18 മാസത്തിനുള്ളില്‍ പുതുമോഡലുകള്‍ പുറത്തിറക്കുമെന്നും കമ്പനി പറയുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ജാവ പെറാക്ക് ഉള്‍പ്പെടെ മൂന്ന് പുതിയ ബൈക്കുകള്‍ പുറത്തിറക്കാനാണ് പദ്ധതി

മെക്കാനിക്കലായ മാറ്റങ്ങളില്ലാതെയായിരിക്കും ആനിവേഴ്‌സറി എഡിഷന്‍ എത്തുന്നത്. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിലുള്ളത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ ജാവ ബൈക്കുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കും ഒക്ടോബര്‍ 22-ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കുമായിരിക്കും ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകള്‍ ലഭിക്കുക. ഈ പതിപ്പിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് മോഡലിന് 1.64 ലക്ഷവും ഡ്യുവല്‍ ചാനലിന് 1.73 ലക്ഷം രൂപയുമാണ് വില.

No stories found.
The Cue
www.thecue.in