സ്‌കോഡയുടെ സൂപ്പര്‍ മോഡലുകളുടെ കോര്‍പ്പറേറ്റ് എഡിഷനുകള്‍ എത്തി

സ്‌കോഡയുടെ സൂപ്പര്‍ മോഡലുകളുടെ കോര്‍പ്പറേറ്റ് എഡിഷനുകള്‍ എത്തി

സൂപ്പര്‍ബ്, കൊഡിയാക് എന്നീ മോഡലുകളുടെ കോര്‍പ്പറേറ്റ് എഡിഷന്‍ സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. സ്‌കോഡ സൂപ്പര്‍ബിന്റെയും കോഡിയാക്കിന്റെയും അടിസ്ഥാന മോഡലായ 'സ്‌റ്റൈല്‍' എന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ കോര്‍പ്പറേറ്റ് പതിപ്പുകള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഈ രണ്ട് മോഡലുകളുടേയും കോര്‍പ്പറേറ്റ് പതിപ്പുകള്‍ സ്‌കോഡ നേരത്തെ പുറത്തിറക്കിയിരുന്നുവെങ്കിലും അത് നിലവിലുള്ള ഉപഭോക്താക്കളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോഴത്തെ എഡിഷന്‍ എല്ലാത്തരത്തിലുമുള്ള ആളുകളുകളിലേയ്ക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനാണ് സ്‌കോഡ കോഡിയാക് കോര്‍പ്പറേറ്റ് പതിപ്പിനുള്ളത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌കോഡയുടെ സൂപ്പര്‍ മോഡലുകളുടെ കോര്‍പ്പറേറ്റ് എഡിഷനുകള്‍ എത്തി
മഹീന്ദ്ര XUV300 ന്റെ W6 ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിറങ്ങി 

ഇത് 150 bhp കരുത്തും, 340 Nm torque ഉം ഉല്‍പാദിപ്പിക്കും. സ്‌കോഡ സൂപ്പര്‍ബ് കോര്‍പ്പറേറ്റ് പതിപ്പില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഉള്ളത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഒരു സ്റ്റാന്‍ഡേര്‍ഡ് സെവന്‍-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു.

ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക്, പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ESC, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവ കോര്‍പ്പറേറ്റ് എഡിഷന്റെ പ്രത്യേകതകള്‍ ആണ്.

അതത് മോഡലുകളുടെ സ്‌റ്റൈല്‍ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോര്‍പ്പറേറ്റ് പതിപ്പായ സൂപ്പര്‍ബിന് 1.80 ലക്ഷം രൂപയും കുറവാണ്. സ്‌കോഡ കോഡിയാക് കോര്‍പ്പറേറ്റ് പതിപ്പിന് സ്റ്റാന്റേര്‍ഡ് മോഡലില്‍ നിന്ന് 2.38 ലക്ഷം രൂപയും കുറവാണ്. സ്‌കോഡ സൂപ്പര്‍ബ് കോര്‍പ്പറേറ്റ് എഡിഷന് 25.99 ലക്ഷം രൂപയും കോഡിയാക് കോര്‍പ്പറേറ്റ് എഡിഷന് 32.99 ലക്ഷം രൂപയുമാണ് ഇപ്പോള്‍ എക്‌സ്‌ഷോറൂം വില.

Related Stories

No stories found.
logo
The Cue
www.thecue.in