മഹീന്ദ്ര XUV300 ന്റെ W6 ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിറങ്ങി 

മഹീന്ദ്ര XUV300 ന്റെ W6 ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിറങ്ങി 

മഹീന്ദ്രയുടെ ജനപ്രീയ മോഡലായ XUV 300 W6 ന്റെ പുതിയ ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍ കുതിപ്പിനൊരുങ്ങുന്നു.ആകര്‍ഷകമായ രൂപവും സാങ്കേതികപരമായി ഏറെ പുതുമകളും ഉള്ള എക്സ്യുവി300w6 ഡീസല്‍ വേരിയന്റിനെയാണ് കമ്പനി ഓട്ടോമേറ്റഡ് മാനുവല്‍ ട്രാസ്മിഷന്‍ പതിപ്പാക്കിയിരിക്കുന്നത്. ഇത്രനാളും ഉയര്‍ന്ന വേരിയന്റുകളിലാണ് ഈ ഗിയര്‍ബോക്സ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോല്‍ താരതമ്യേന വിലകുറഞ്ഞ ഡബ്ല്യു 6 വേരിയന്റിനെയും ഓട്ടോമാറ്റിക്ക് ആക്കി വിപണി പിടിയ്ക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

പെട്രോളില്‍ അഞ്ചും ഡിസലില്‍ എട്ടുമായി ആകെ 13 വേരിയന്റുകളാണ് മഹീന്ദ്രയ്ക്കുള്ളത്. അതില്‍ തന്നെ ഡീസലില്‍ മാത്രമാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ ലഭ്യമാവുക. താരതമ്യേന ചെറുതായ w6 ലും ഇനി മുതല്‍ എഎംടി ലഭിക്കും.നിരവധി പ്രത്യേകതകള്‍ ഉള്ള ഗിയര്‍ബോക്സാണ് ഇത്. ആക്സിലറേറ്റര്‍ കൊടുക്കാതെ തന്നെ ഡ്രൈവ് മോഡില്‍ വാഹനം മന്ദഗതിയില്‍ മുന്നോട്ടു നീങ്ങുന്ന 'ക്രീപ്പ്' ഫംഗ്ഷനാണ് ആദ്യത്തേത്. നഗരങ്ങളിലെ 'ബമ്പര്‍ ടു ബമ്പര്‍' യാത്രകളില്‍ കൂടുതലായും ഈ സംവിധാനം സഹായകമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതുപോലെ 'കിക്ക്-ഡൗണ്‍ ഷിഫ്റ്റുകള്‍ 'ഡൗണ്‍ ഹില്‍' മോഡ്, ഇന്ധനക്ഷമമായ ഡ്രൈവിംഗ് സാധ്യമാക്കുന്നതിനായി കാര്യക്ഷമമായ ഗിയര്‍മാറ്റം ഉറപ്പാക്കുന്ന ' ഗിയര്‍ ഡിസ്പ്ലേ എന്നിവയും എക് സ് യുവിയ്ക്ക് കരുത്തേകുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും പുതിയ ഓട്ടോ ഷിഫ്റ്റ് പതിപ്പിലുണ്ട്.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. പുതിയ 6 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. W6 വേരിയന്റിന് പുറമേ W8, W8 (O) എന്നിവയിലും എഎംടി ട്രാന്‍സ്മിഷന്‍ മഹീന്ദ്ര നല്‍കുന്നുണ്ട്.

No stories found.
The Cue
www.thecue.in