ഗതാഗത ലംഘനത്തിന് പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ഗതാഗത ലംഘനത്തിന് പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

മോട്ടോര്‍ വാഹന നിയമത്തില്‍ പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത ലംഘനത്തിന് സെപ്തംബര്‍ ഒന്ന് മുതല്‍ കനത്ത പിഴ ഈടാക്കുന്നതില്‍ വ്യാപക എതിര്‍പ്പുയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രം നിലപാടില്‍ നിന്ന് പിന്‍വാങ്ങുന്നത്. പിഴത്തുക ഈടാക്കുന്നതിലൂടെ വരുമാനം കൂട്ടുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും. അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും നിതിന്‍ ഗഡ്കരി.

ബിജെപി ഭരണത്തില്‍ ഉള്ള ഗുജറാത്ത് ഉള്‍പ്പെടെ കനത്ത പിഴ ഈടാക്കുന്നതില്‍ പരസ്യ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത്രയും വലിയ പിഴ ഈടാക്കുന്നത് അപ്രായോഗികമാണെന്നും ഈ മാസം 16 മുതല്‍ പുതിയ പിഴ സംവിധാനം നടപ്പാക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനത്തിന് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

വന്‍പിഴ ഈടാക്കാനില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ സമാന നിലപാട് എടുക്കുന്ന കാര്യം ആലോചിക്കുന്നതായും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പിഴത്തുക കുറക്കുന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in