റെനോയുടെ പുതിയ എംപിവി ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍

റെനോയുടെ പുതിയ എംപിവി ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ എംപിവി എന്ന വിശേഷണവുമായി റെനോയുടെ പുതുവാഹനം ട്രൈബര്‍ ഇന്ത്യയില്‍ ഇറങ്ങി. നാല് വകഭേദങ്ങളില്‍ ഇറങ്ങുന്ന വാഹനത്തിന്റെ വില 4.95 മുതല്‍ 6.50 രൂപ വരെയാണ്. വളരെ സ്റ്റൈലിഷായിട്ടാണ് റെനോ ട്രൈബറിനെ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ജൂണിലായിരുന്നു വാഹനം ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചത്. ഒരേയൊരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും വാഹനം വിപണിയിലെത്തുക.

റെനോയുടെ പോപ്പുലര്‍ മോഡലായ ക്വിഡിന്റെ പരിഷ്‌കരിച്ച പതിപ്പായി ട്രൈബര്‍ കണക്കാക്കാം. ക്വിഡിന്റെ 1.0 ലിറ്റര്‍ ബിആര്‍ 10 ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മെച്ചപ്പെടുത്തിയതാണ് റെനോ ട്രൈബറിന്റെ കരുത്ത്. 70 ബിഎച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ യൂണിറ്റാണ് കമ്പനി ട്രൈബറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകളില്‍ വാഹനം ലഭ്യമാവും. ഇന്ത്യന്‍ വിപണിയിലെത്തുന്ന റെനോ വാഹനങ്ങളില്‍ നിന്ന് പുതുമയാര്‍ന്ന ഡിസൈനിലാ എംപിവി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്മാര്‍ട്ട് ലുക്കിങ് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ക്രേം ഘടകങ്ങള്‍ ഘടിപ്പിച്ച വലിയ ഗ്രില്ലും വലിപ്പമേറിയ റെനോ ലോഗോയുമാണ മറ്റ് എടുത്തുപറയേണ്ട പ്രത്യേകതകള്‍. മുന്‍ ബമ്പറുകള്‍ക്ക് നടുവിലായി എയര്‍ ഇന്‍ടേക്ക് നല്‍കിയിരിക്കുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും, സില്‍വര്‍ നിറത്തിലുള്ള സ്‌കഫ്പ്ലേറ്റുകളും വാഹനത്തിന് മാറ്റുകൂട്ടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ വരുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് ട്രൈബറിന്റേത്.

ഇന്റീരീയര്‍ വര്‍ക്കും വളരെ മികച്ച രീതിയിലാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആന്റ് ഗ്രേ കോമ്പിനേഷനിലുള്ള നിറമാണ് അകത്തളത്തിന് നല്‍കിയിരിക്കുന്നത്. ഡോറിലടക്കം യാത്രികര്‍ക്ക് ആവശ്യമായ നിരവധി സ്‌റ്റോറേജ് സ്‌പേസുകള്‍ കൂടി ട്രൈബറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും വേണ്ട മുന്‍കരുതലുകള്‍ കമ്പനി പുതുവാഹനത്തില്‍ കാര്യമായി തന്നെ സ്വീകരിച്ചിട്ടുണ്ട്. നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങി വേണ്ടതെല്ലാം ഈ മള്‍ട്ടിപര്‍പ്പസ് വെഹിക്കിളില്‍ ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in