ഹ്യൂണ്ടായിയുടെ  ഗ്രാന്‍ഡ് ഐ10 നിയോസ്, ,പ്രത്യേകതകള്‍ 

ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് ഐ10 നിയോസ്, ,പ്രത്യേകതകള്‍ 

ഇന്ത്യയിലെ ഹാച്ച്ബാക്ക് ശ്രേണിയിലേയ്ക്ക് ഒരു പുതിയ താരം കൂടി എത്തുന്നു. ഹ്യൂണ്ടായിയുടെ പുതിയ വാഹനമായ ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയില്‍ എത്തി. എറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്ത എന്നീ വേരിയന്റുകളിലായിരിക്കും ഗ്രാന്റ് ഐ10 ഹാച്ച്ബാക്കിന്റെ പുതിയ വേര്‍ഷന്‍ നിയോസ് ലഭ്യമാകുന്നത്

വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഗ്രാന്റ് ഐ10 നിയോസ് ആസ്തയ്ക്ക് 7.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം. പെട്രോള്‍ മോഡലുകള്‍ക്ക് 4.99 ലക്ഷം മുതല്‍ 6.68 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.70 ലക്ഷം മുതല്‍ 7.99 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

പഴയ ഗ്രാന്റ് ഐ 10 മോഡലിനെ പിന്‍വലിക്കാതെയാണ് പുതിയ മോഡലായ നിയോസിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന ഡിസൈന്‍ ശൈലിയാണ് നിയോസിന്റെതെന്നാണ് കമ്പനി അവകാശവാദം.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും, പുതിയ ഡാഷ്ബോര്‍ഡും, 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം എന്നിവയാണ് നിയോസിന്റെ ഇന്റീരിയര്‍ പ്രത്യേകതകള്‍, മാത്രമല്ല പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയും നിയോസിന് മോഡി കൂട്ടും. 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഗ്രാന്റ് ഐ10 നിയോസിന് കരുത്തേകും.

Related Stories

No stories found.
logo
The Cue
www.thecue.in