പുത്തൻ മോഡലുകളുമായി വിപണി കൈയടക്കാൻ ടാറ്റ

പുത്തൻ മോഡലുകളുമായി വിപണി കൈയടക്കാൻ ടാറ്റ

ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ മോഡലുകളെ ഇറക്കാൻ ഒരുങ്ങി  ടാറ്റ മോട്ടോര്‍സ്.  അടുത്ത വര്‍ഷം പകുതിയോടെ 4 പുതിയ വാഹനങ്ങൾ ടാറ്റ പുറത്തിറക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

ടാറ്റ കസ്സീനി

2019 ജനീവ മോട്ടോര്‍ ഷോയിലാണ് ബുസ്സാര്‍ഡ് എന്ന് പേര് നല്‍കിയിരിക്കുന്ന ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പായ  കസിനിയെ കമ്പനി അവതരിപ്പിച്ചത്. ഹാരിയറില്‍ വരുന്ന അതേ 2.0 ലിറ്റര്‍ ക്രയോടെക്ക് ഡീസല്‍ എഞ്ചിനാണ് കസ്സീനിയിലും.  എഞ്ചിന്‍  170 bhp കരുത്തും 350 Nm ടോർക്കും ഉള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍, ഓറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളും  വാഹനത്തിന് കരുത്തേകും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

ടാറ്റ അള്‍ട്രോസ്

ടാറ്റയില്‍ നിന്ന് വരുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കാണിത്. മാത്രമല്ല കമ്പനിയുടെ പുതിയ ഇമ്പാക്ട് 2.0 ഡിസൈനിലൊരുങ്ങുന്ന രണ്ടാമത്തെ വാഹനം കൂടിയായ അള്‍ട്രോസിന് ടിയാഗോ, നെക്‌സോണ്‍ എന്നിവയില്‍ വരുന്ന അതേ എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുള്ള അൾട്രോസിന് അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗയര്‍ബോക്‌സുകളാണ് ഉള്ളത്.

ടാറ്റ H2X ഹോണ്‍ബില്ല്

അള്‍ട്രോസിനും ബുസ്സാർസിനും ഒപ്പം ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ച മൂന്നാമത്തെ വാഹനമായിരുന്നു H2X. ഹോണ്‍ബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഉത് ടാറ്റയുടെ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയുടെ കണ്‍സെപ്റ്റ് പതിപ്പാണ്. പൂര്‍ണ്ണമായും പുതിയ ഡിസൈനിലാകും വാഹനം ഇറങ്ങുക.സ്പോർട്സ് ലുക്കിലെത്തുന്ന ഹോൺ ബില്ലിനെ അടുത്ത വർഷം പകുതിയോടെ വിപണിയിൽ പ്രതീക്ഷിക്കാം.

ടാറ്റ ഹാരിയര്‍ ബിഎസ് VI ഓട്ടോമാറ്റിക്ക്

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഹാരിയറിനെ 2020 ഓടെ പ്രാബല്യത്തില്‍ വരുന്ന ബിഎസ് VI നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ട്യൂണിങ്ങിലൂടെ കൂടുതൽ കരുത്താർജ്ജിച്ച എഞ്ചിനാകും പുതിയ മോഡലിന ഉണ്ടാവുക. ഒപ്പം പരിഷ്‌കരിച്ച പതിപ്പിന് ഹ്യുണ്ടായിയുടെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ലഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in