ഹോണ്ട ഫോർസ 300 ഈ വർഷം അവസാനം ഇന്ത്യയിലേക്കെന്ന് സൂചന

ഹോണ്ട ഫോർസ 300 ഈ വർഷം അവസാനം ഇന്ത്യയിലേക്കെന്ന് സൂചന

വിദേശ രാജ്യങ്ങളിലെ ജനപ്രിയ ഇരുചക്രവാഹനമായ മാക്സി സ്കൂട്ടറിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. ഹോണ്ട ഫോർസ 300 എന്ന ഈ പ്രീമിയം മാക്സി സ്കൂട്ടർ ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. 9 ലക്ഷം രൂപയായിരിക്കും  ഫോര്‍സയുടെ എക്‌സ് ഷോറൂം വില എന്നും സൂചനയുണ്ട്. സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും വിലകൂടിയ മോഡലായിരിക്കും ഫോര്‍സയെന്നാണ് വിലയിരുത്തൽ.

ഹോണ്ട ഫോർസ 300 ഈ വർഷം അവസാനം ഇന്ത്യയിലേക്കെന്ന് സൂചന
പുതിയ പൾസർ NS 125 അടുത്ത മാസം 

കരുത്തുറ്റ 278 cc സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഫോര്‍സയുടേത്.  മികച്ച സീറ്റിങ് പൊസിഷന്‍, ധാരാളം സ്റ്റോറേജ് സ്പേസ്, ഉയര്‍ന്ന എന്‍ജിന്‍ പവര്‍, സ്പോര്‍ട്ടി രൂപഘടന എന്നിവയെല്ലാം അടങ്ങിയതാണ് ഫോര്‍സ 300. ഡുവല്‍ ചാനല്‍ എബിഎസും ഈ വാഹനത്തിന് ഹോണ്ട വാഗ്ദാനം ചെയ്യുന്നു. വിദേശ രാജ്യങ്ങളിലൊക്കെ മികച്ച പ്രതികരണമുള്ള മാക്സി സ്‌കൂട്ടറിന്റെ  ചെറു പതിപ്പായ ബർഗ്മാൻ സ്ട്രീറ്റ് 125 എന്ന മോഡൽ സുസുക്കി കഴിഞ്ഞ വർഷം ഇറക്കിയിരുന്നു.

ഹോണ്ട ഫോർസ 300 ഈ വർഷം അവസാനം ഇന്ത്യയിലേക്കെന്ന് സൂചന
ഇന്നോവയ്ക്ക് വെല്ലുവിളിയുമായി കിയ കാര്‍ണിവല്‍

നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള റഗുലര്‍ സ്‌കൂട്ടറുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ  ഫോര്‍സ 300 നെ ഇന്ത്യ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട

Related Stories

No stories found.
logo
The Cue
www.thecue.in