ഹാർലി ഡേവിഡ്സൺ ഇനി മെയ്ഡ് ഇൻ ചൈന, പുതിയ ഏഷ്യൻ പങ്കാളിയായി ചൈന

ഹാർലി ഡേവിഡ്സൺ ഇനി മെയ്ഡ് ഇൻ ചൈന, പുതിയ ഏഷ്യൻ പങ്കാളിയായി ചൈന

ഏഷ്യന്‍ വിപണികളില്‍ കുറഞ്ഞ വിലയില്‍ ബൈക്കുകള്‍ പുറത്തിറക്കാന്‍ കുറേക്കാലമായിട്ടുള്ള ഹാർലി ഡേവിഡ്സണിന്റെ പദ്ധതിയായിരുന്നു. ഒടുവിൽ അതിനൊരു പങ്കാളിയെ അവർ കണ്ടെത്തി, ചൈന.  ചൈനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ജെങ് ചാങുമായാണ് അമേരിക്കന്‍ ക്രൂയിസര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ബൈക്ക് കമ്പനി - ബെനലിയുടെ ഉടമസ്ഥരാണ് ജെങ് ചാങ്.
അടുത്തവര്‍ഷം പകുതിയോടെ 338 സിസി ശേഷിയുള്ള ചെറു ബൈക്ക് പുറത്തിറക്കാനാണ് ലക്ഷ്യം. പുതിയ ബൈക്കിനെ ചൈനയിൽ തന്നെ ആദ്യം ഇറക്കാനും ഹാർലിയ്ക്ക് പദ്ധതിയുണ്ട്.
പുതിയ 338 സിസി ബൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തുവിട്ടിട്ടില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 350 എന്നായിരിക്കും ബൈക്കിന് പേരെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാര്‍ലിയുടെ പ്രാരംഭ ബൈക്ക് സീരീസാണ് സ്ട്രീറ്റ്.

നിലവില്‍ സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 മോഡലുകളാണ് ഹാർലിയ്ക്കുള്ളത്. ചൈനയിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ബൈക്ക് വില്‍പ്പനയ്ക്ക് എത്തും. ഒറ്റ സിലിണ്ടറായിരിക്കും പുതിയ ബൈക്കിലെ എഞ്ചിന്‍. 30 bhp കരുത്തും 30 Nm torque ഉം എഞ്ചിന് പ്രതീക്ഷിക്കാം.

വില്‍പ്പന സാരമായി ഇടിയുന്നതിനെ തുടര്‍ന്നാണ് ചെറു ബൈക്കുകളുടെ ലോകത്ത് സാന്നിധ്യമറിയിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മുന്‍കൈയ്യെടുക്കുന്നത്. അതേസമയം, വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in