ഹീറോയ്ക്ക് പിന്നാലെ ഹോണ്ടയും ബിഎസ് 6 വാഹനവുമായി രംഗത്ത്. പുതിയ ആക്ടിവ 125 വിപണിയിലേയ്ക്ക്

ഹീറോയ്ക്ക് പിന്നാലെ ഹോണ്ടയും ബിഎസ് 6 വാഹനവുമായി രംഗത്ത്. പുതിയ ആക്ടിവ 125 വിപണിയിലേയ്ക്ക്

ആദ്യ ബിഎസ് 6 സര്‍ട്ടിഫിക്കറ്റ് ഉള്ള ടൂവിലര്‍ പുറത്തിറക്കിയ ഹീറോയ്ക്ക് പിന്നാലെ മുഖ്യ എതിരാളികളായ ഹോണ്ടയും ഭാരത് സ്‌റ്റേജ് 6 വാഹനവുമായി രംഗത്ത് എത്തിയിരിക്കുന്നു. ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ 2020 ഏപ്രില്‍ മുതലേ പ്രാബല്യത്തില്‍ വരികയുള്ളൂവെങ്കിലും ഇപ്പോഴേ ബിഎസ് VI വാഹനങ്ങളിറക്കാന്‍ നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരം തുടങ്ങി എന്നതിന്റെ തെളിവാണിത്. പ്രഖാപനം കഴിഞ്ഞ് ഒറ്റ ദിവസംകൊണ്ടുതന്നെ പുതിയ ആക്ടിവ 125 ബിഎസ് VI വാഹന പ്രേമികള്‍ക്കിടയില്‍ ഹിറ്റായിരിക്കുകയാണ്.

പുതിയ ആക്റ്റിവയിലെ മാറ്റങ്ങള്‍

ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ പാലിക്കുന്ന 125 സിസി HET PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് 2019 ആക്ടിവ 125 -ല്‍. eSP (എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍) സംവിധാനത്തിന്റെ പിന്തുണ ഈ എഞ്ചിന് ലഭിക്കും. esp സംവിധാനത്തിലൂടെ ഊര്‍ജ്ജ വിതരണം ക്രമപ്പെടുകയും അതിലൂടെ എഞ്ചിന്റെ ഇന്ധന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഹോണ്ട ACG സ്റ്റാര്‍ട്ടര്‍, PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ടംബിള്‍ ഫ്ളോ ടെക്നോളജി, ഫ്രിക്ഷന്‍ റിഡക്ഷന്‍ എന്നീ നാലു ഘടകങ്ങളാണ് eSP സംവിധാനത്തിന്റെ ഭാഗങ്ങള്‍. ഇന്‍ബില്‍ട്ട് ac ജനറേറ്ററിന്റെ സഹായത്തോടെ വിറയില്ലാതെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ACG സ്റ്റാര്‍ട്ടര്‍ സഹായിക്കും. ഓട്ടോമാറ്റിക് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംങ്ഷനാണ് ACG സ്റ്റാര്‍ട്ടറിനുള്ളത്.

എഞ്ചിനിലേക്ക് ആവശ്യത്തിന് മാത്രം ഇന്ധനം ഉറപ്പുവരുത്തുകയാണ് PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്ന സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ധനക്ഷമത ഉയര്‍ത്താനായി പ്രത്യേക ടംബിള്‍ ഫ്ളോ ടെക്നോളജിയും സ്‌കൂട്ടറിന് ഹോണ്ട നല്‍കിയിട്ടുണ്ട്. എഞ്ചിനില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക. . ഭാരം കുറഞ്ഞ ക്രാങ്ക്ഷാഫ്റ്റും പിസ്റ്റണും പുതുക്കിയ 2019 ഹോണ്ട ആക്ടിവ 125 -ന്റെ സവിശേഷതയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in