കുഞ്ഞ് അനുപമയുടേത്; ഡി.എന്‍.എ പരിശോധനാ ഫലം പൊസിറ്റീവ്

കുഞ്ഞ് അനുപമയുടേത്; ഡി.എന്‍.എ പരിശോധനാ ഫലം പൊസിറ്റീവ്

അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് അവരുടെ തന്നെയാണെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. റിപ്പോര്‍ട്ട് സി.ഡബ്ല്യു.സിക്ക് കൈമാറും. തിങ്കളാഴ്ചയാണ് ആന്ധ്രയില്‍ നിന്ന് തിരിച്ചെത്തിച്ച കുഞ്ഞിന്റെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ തന്നെ അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധന നടത്തിയത്.

ചൊവ്വാഴ്ച വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും തെളിവ് നശിപ്പിക്കുമെന്ന് ഭയമുണ്ടെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാന്‍ അനുപമ അനുവാദം ചോദിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു.

അനുപമയ്ക്ക് ഇപ്പോള്‍ കുഞ്ഞിനെ കാണാന്‍ കഴിയില്ലെന്നും നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വീണാ ജോര്‍ജ് പറഞ്ഞത്. അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ നിയമപരമായി എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ അത് അനുവദിക്കുമെന്നും ആരോഗ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.

The Cue
www.thecue.in