അന്‍സിയെയും അഞ്ജനയെയും നേരത്തെയും അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നു, പരാതിയുമായി ബന്ധുക്കള്‍

അന്‍സിയെയും അഞ്ജനയെയും നേരത്തെയും അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നു, പരാതിയുമായി ബന്ധുക്കള്‍

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള അന്‍സി കബീറിനെയും മുന്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയ അഞ്ജന ഷാജനെയും നേരത്തെയും അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നെന്ന് പരാതി. കൊല്ലപ്പെട്ട അഞ്ജന ഷാജന്റെ ബന്ധുക്കളാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

അഞ്ജന ഷാജന്റെ വീടായ തൃശൂര്‍ കൊടകരയ്ക്ക് സമീപം മരണത്തിന് ഒരാഴ്ച മുമ്പ് ആണ് ഇവരുടെ കാറിനെ അഞ്ജാത വാഹനം പിന്തുടര്‍ന്നത്. അജ്ഞാത വാഹനം പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി തദ്ദേശ സ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജനയുടെ കുടുംബം പരാതി നല്‍കിയത്. ക്രൈം ബ്രാഞ്ചിനാണ് പരാതി നല്‍കിയത്.

അപകടത്തിന് മുമ്പ് കൊച്ചിയില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന വാഹനം ഇതുതന്നെയായിരുന്നോ എന്നും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിന് സമീപം ഈ വാഹനം ഉണ്ടായിരുന്നോ എന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

കൊല്ലപ്പെട്ട ദിവസം ഇവരെ പിന്തുടര്‍ന്ന് വാഹനം ഓടിച്ച സൈജു തങ്കച്ചനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിന് ശേഷമാകും നടപടി. സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം അപകടത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഇടിച്ച കാറിന്റെ ഫോറന്‍സിക് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

Related Stories

No stories found.
The Cue
www.thecue.in