മുന്നറിയിപ്പ് നല്‍കാതെ ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

മുന്നറിയിപ്പ് നല്‍കാതെ ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നത് മുന്നറിയിപ്പ് നല്‍കാതെയെന്ന് പരാതി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഡാം തുറന്നത്. പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിറ്റൂരിലും, സമീപപ്രദേശങ്ങളിലുമുള്ളവര്‍ക്കാണ് മുന്നറിയിപ്പ്.

ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപുഴയിലേക്കും അധിക വെള്ളമെത്തി. പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.

എന്നാല്‍ ഡാം തുറക്കുന്ന വിവരം നേരത്തേ സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം. ജലവിഭവ വകുപ്പ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചിരുന്നുവെന്നും തമിഴ്‌നാട് പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in