'വിമര്‍ശനങ്ങളോട് പിണറായിയുടെ പ്രതികരണം മോദിയുടെ രീതിയില്‍'; ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വി.ഡി.സതീശന്‍

'വിമര്‍ശനങ്ങളോട് പിണറായിയുടെ പ്രതികരണം മോദിയുടെ രീതിയില്‍'; ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വി.ഡി.സതീശന്‍
V D Satheesan MLA (@vdsatheesan)

വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ രീതിയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മോദി രാജ്യദ്രോഹിയെന്നും, പിണറായി ദേശദ്രോഹിയെന്നും മുദ്രകുത്തുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ തന്റെ പ്രതികരണത്തെ പിണറായി വിമര്‍ശിച്ചത് ഏകാധിപതിയുടെ രീതിയിലാണ്. പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് എങ്ങനെ ധൈര്യം വന്നുവെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

പദ്ധതിക്ക് വേണ്ട 1.30 ലക്ഷം കോടി ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 124000 കോടി ചെലവാകുമെന്നാണ് 2018ല്‍ നീതി ആയോഗ് പറഞ്ഞത്. ഇപ്പോഴത് ഒന്നര ലക്ഷം കോടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് എങ്ങനെയാണ് ഉത്തജനം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

The Cue
www.thecue.in