മാധ്യമപ്രവര്‍ത്തകന്‍ സി.ജി.ദില്‍ജിത്ത് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സി.ജി.ദില്‍ജിത്ത് അന്തരിച്ചു

ട്വന്റിഫോര്‍ ടിവി മാധ്യമപ്രവര്‍ത്തകന്‍ സി.ജി.ദില്‍ജിത്ത്(32) അന്തരിച്ചു. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമരംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

The Cue
www.thecue.in