ഫിറോസ് ചുട്ടിപ്പാറയുടെ ട്വിസ്റ്റ്, 'മയിലിനെ ആരെങ്കിലും കറിവെക്കുമോ' എന്ന് ചോദ്യം

ഫിറോസ് ചുട്ടിപ്പാറയുടെ ട്വിസ്റ്റ്, 'മയിലിനെ ആരെങ്കിലും കറിവെക്കുമോ' എന്ന് ചോദ്യം

മലയാളത്തിലെ പ്രശസ്ത ഫുഡ് വ്ലോഗറായ ഫിറോസ് ചുട്ടിപ്പാറ മയിലിനെ വാങ്ങി കറി വെക്കാന്‍ ദുബായിലേക്ക് പോവുകയാണെന്ന് യൂട്യൂബിലൂടെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കറിവെച്ചാല്‍ ഫിറോസിനെ നാട്ടില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്ത് വന്നു.

ഹേറ്റേഴ്സ് തീരെയില്ലാത്ത കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഫുഡ് വ്ലോഗര്‍ ഫിറോസിന്റെ മയില്‍ വീഡിയോക്ക് പിന്നാലെ സൈബര്‍ ആക്രമണവും മുസ്ലിം വിരുദ്ധത നിറച്ച വ്യക്തിയധിക്ഷേപവും തുടര്‍ന്നു. വിവാദവും രാഷ്ട്രീയ മുതലെടുപ്പും ലക്ഷ്യമിട്ടവര്‍ക്ക് മറുപടിയായിരുന്നു പുതിയ വീഡിയോ.

മയിലിനെ ആരെങ്കിലും കറിവെക്കുമോ എന്നാണ് വീഡിയോയില്‍ ഫിറോസ് ചോദിക്കുന്നത്. ഇതിന്റെ ഭംഗി കണ്ട് ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യാന്‍ തോന്നുമോ, മയില്‍ നമ്മുടെ ദേശീയ പക്ഷിയാണ്. ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും വീഡിയോയില്‍ ഫിറോസ് പറയുന്നുണ്ട്. പകരം കോഴിക്കറി വെക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'രസകരമായ ഒരു കണ്ടന്റ് ചെയ്തു എന്ന് മാത്രം. മനുഷ്യര്‍ ആരെങ്കിലും മയിലിനെ കറി വെക്കുമോ, അത്തരക്കാരല്ല ഞങ്ങള്‍. ഏത് രാജ്യത്ത് പോയാലും ആരും അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല', ഫിറോസ് പറയുന്നു. 20,000 രൂപ നല്‍കി വാങ്ങിയ മയിലിനെ ദുബായിലെ ഒരു പാലസിന് കൈമാറുന്നതും വീഡിയോയില്‍ ഉണ്ട്.

The Cue
www.thecue.in