'എങ്ങനെ പൂജ നടത്തണം എന്ന് തീരുമാനിക്കുന്നത് കോടതിയല്ല'; ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

'എങ്ങനെ പൂജ നടത്തണം എന്ന് തീരുമാനിക്കുന്നത് കോടതിയല്ല'; ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ക്ഷേത്രങ്ങളില്‍ പൂജ എങ്ങനെ നടത്തണം, എങ്ങനെ തേങ്ങ ഉടയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനാ കോടതികള്‍ക്ക് പറയാനാകില്ല. ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല. എങ്ങനെ പൂജ നടത്തണം എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല. വിവേചനമോ ദര്‍ശനം തടസപ്പെടുത്തുന്നതോ ആയ നടപടികള്‍ ഉണ്ടായാല്‍ ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു.

തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകവും പൂജകളും ആചാരപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദായായിരുന്നു ഹര്‍ജി നല്‍കിയത്. വ്യവസ്ഥാപിതമായ ആചാരങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരന് കീഴ്‌ക്കോടതിയില്‍ സിവില്‍ സ്യൂട്ട് നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Related Stories

No stories found.
The Cue
www.thecue.in