'പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകും, കുറേക്കൂടി ശക്തമായി പ്രവര്‍ത്തിക്കും'; ജി.സുധാകരന്‍

'പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകും, കുറേക്കൂടി ശക്തമായി പ്രവര്‍ത്തിക്കും'; ജി.സുധാകരന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയില്‍ പരസ്യ ശാസന ഏറ്റുവാങ്ങിയതിന് ശേഷം ആദ്യ പ്രതികരണവുമായി ജി.സുധാകരന്‍. പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാകുമെന്നും, കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സി.പി.എം പരസ്യമായി ശാസിച്ചതില്‍ വിഷമമില്ലെന്നും സുധാകരന്‍.

അന്വേഷണ കമ്മീഷന്‍ കാര്യങ്ങള്‍ അടഞ്ഞ അധ്യായമാണ്. ഇനി ഇതേകുറിച്ച് പറയാനില്ല. ആലപ്പുഴ ജില്ലയില്‍ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ല. ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത ആളാണ് താനെന്നും സുധാകരന്‍ പഞ്ഞു.

പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല. പാര്‍ട്ടിയിലെ സ്വാധീനം കുറയുന്നോ കൂടുന്നോ ഇല്ല. മറിച്ചുള്ള വാര്‍ത്തകളൊക്കെ തെറ്റാണ്. ഒറ്റപ്പെടുത്തുന്നു എന്നതൊക്കെ ബൂര്‍ഷ്വാ പ്രയോഗമാണ്. പാര്‍ട്ടിയെടുത്ത തീരുമാനങ്ങളോട് നൂറുശതമാനം യോജിപ്പാണ് തോന്നിയിട്ടുള്ളതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in