കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ഹര്‍ജി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം സംസ്ഥാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന് പിന്നാലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാനുള്ള നീക്കവും നടന്നത്. കര്‍ണാടകയിലെ പിന്നോക്ക -ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രിസ്ത്യന്‍ മിഷനറിമാരുടെയും അവരുടെ ആരാധനാലയങ്ങളുടെയും സര്‍വേ നടത്താന്‍ തീരുമാനിച്ചതായി അറിഞ്ഞു.

ഇത് വ്യര്‍ത്ഥവും അനാവശ്യവുമാണ്, കാരണം അതില്‍ നിന്ന് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ല. അത്തരം സര്‍വേകള്‍ അപകടകരമാണ്. ഉത്തരേന്ത്യയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഇത്തരം ഇടയ്ക്കിടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതൊരു ആസൂത്രിത തന്ത്രമാണെന്ന് തോന്നുന്നു,'' എന്ന് കര്‍ണാടക യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.

The Cue
www.thecue.in