'ക്രിക്കറ്റും ഭീകരവാദവും ഒരേസമയം കളിക്കാനാകില്ല'; ഇന്ത്യ-പാക്കിസ്താന്‍ മത്സരം ദേശവിരുദ്ധമെന്ന് രാംദേവ്

'ക്രിക്കറ്റും ഭീകരവാദവും ഒരേസമയം കളിക്കാനാകില്ല'; ഇന്ത്യ-പാക്കിസ്താന്‍ മത്സരം ദേശവിരുദ്ധമെന്ന് രാംദേവ്

ഇന്ത്യ-പാക്കിസ്താന്‍ ട്വന്റി20 ലോകകപ്പ് മത്സരം ദേശവിരുദ്ധമെന്ന് യോഗ ഗുരു രാംദേവ്. ക്രിക്കറ്റും ഭീകവാദവും ഒരേ സമയം കളിക്കാനാകില്ലെന്നും രാം ദേവ് പറഞ്ഞു. നാഗ്പൂര്‍ എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. നിലവിലെ സാഹചര്യത്തില്‍ നടക്കുന്ന മത്സരം ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ക്രിക്കറ്റ് കളിയും, ഭീകരതയുടെ കളിയും ഒരേ സമയം കളിക്കാനാകില്ലെന്നുമായിരുന്നു രാം ദേവ് പറഞ്ഞത്.

ബോളിവുഡിലെ ലഹരി ഉപയോഗം ഇന്ത്യയിലെ യുവതലമുറയെ തന്നെ അപകടത്തിലാക്കുമെന്നും രാംദേവ് പറയുന്നുണ്ട്. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് ഇത്തരം സംഭവങ്ങളിലൂടെ ബോളിവുഡ് താരങ്ങള്‍ നല്‍കുന്നതെന്നും, ഈ പ്രശ്‌നങ്ങളെല്ലാം സിനിമാ മേഖല പരിഹരിക്കണമെന്നും രാംദേവ് പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in