മീനങ്ങാടിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മീനങ്ങാടിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മീനങ്ങാടി പുഴങ്കുനിയില്‍ കാണാതായ രണ്ടര വയസുകാരി ശിവപാര്‍വണയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ മുതല്‍ കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു. ദേശീയപാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുടുംബം. പുഴയ്ക്ക് സമീപത്ത് ചെളികെട്ടി കിടക്കുന്ന ഭാഗത്ത് നാട്ടുകാര്‍ കുഞ്ഞിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

ഏറെ നേരം തെരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി വൈകിയും കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

The Cue
www.thecue.in