'രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകി, അധികൃതര്‍ കൈമലര്‍ത്തി'; കൊക്കയാര്‍ സന്ദര്‍ശിച്ച് വി.ഡി.സതീശന്‍

'രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകി, അധികൃതര്‍ കൈമലര്‍ത്തി'; കൊക്കയാര്‍ സന്ദര്‍ശിച്ച് വി.ഡി.സതീശന്‍

കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശനിയാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏറെ വൈകി. കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

കൊക്കയാറില്‍ 10 മണിക്ക് അപകടം നടന്നിട്ട് അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് വൈകിട്ട് ആറിനാണ്. പകല്‍ തെരച്ചില്‍ നടത്തിയില്ല. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണം. കൊക്കയാറില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ മാത്രമാണ് ഇന്നലെ വൈകുന്നേരത്തോടെ ജെസിബിയുമായി എത്തിയത്. പൊലീസോ ഫയര്‍ഫോഴ്സോ ഒന്നും എത്തിയില്ല. 2018ന് ശേഷവും സര്‍ക്കാര്‍ ജാഗ്രത കൊക്കൊണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുയും ചെയ്തില്ല. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വി.ഡി.സതീശന്‍ കൊക്കയാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

'രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകി, അധികൃതര്‍ കൈമലര്‍ത്തി'; കൊക്കയാര്‍ സന്ദര്‍ശിച്ച് വി.ഡി.സതീശന്‍
'യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിനാണ്, സസ്പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍'; തബല കൊട്ടി ആഘോഷിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍
The Cue
www.thecue.in