അട്ടപ്പാടി ചുരത്തില്‍ കുടുങ്ങിയത് ഗൂഗിള്‍ മാപ്പില്‍ എളുപ്പവഴി നോക്കിയെത്തിയ ട്രക്കുകള്‍

അട്ടപ്പാടി ചുരത്തില്‍ കുടുങ്ങിയത് ഗൂഗിള്‍ മാപ്പില്‍ എളുപ്പവഴി നോക്കിയെത്തിയ ട്രക്കുകള്‍

മണ്ണാര്‍ക്കാട്-അട്ടപ്പാടി ചുരം റോഡില്‍ അപകടത്തില്‍പ്പെട്ടത് എളുപ്പവഴി തിരഞ്ഞ ട്രെയ്‌ലര്‍ ലോറി. കോയമ്പത്തൂരിലേക്കുള്ള എളുപ്പവഴിയെന്ന നിലയിലാണ് ഗൂഗിള്‍ മാപ്പിലെ നിര്‍ദേശമനുസരിച്ച് കണ്ടെയ്‌നറുകള്‍ കൊണ്ടു പോകാനുള്ള കൂറ്റന്‍ ട്രക്കുകള്‍ അട്ടപ്പാടി ചുരം വഴി യാത്ര തുടര്‍ന്നത്.

എട്ടാം വളവില്‍ എത്തിയ ട്രക്ക് മറിയുകയും ഏഴാം വളവില്‍ എത്തിയ ട്രക്ക് വഴിയില്‍ കുടുങ്ങുകയുമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്.

ഇതോടെ ചുരത്തില്‍ വലിയ ഗതാഗത തടസമാണ് രൂപപ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ചാണ് ട്രക്കുകളെ നീക്കം ചെയ്തത്. ഇതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ദൂരം കുറയുമെന്നതിനാലാണ് വലിയ വാഹനങ്ങള്‍ ചുരം വഴിയുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ വലിയ വാഹനങ്ങള്‍ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ നല്‍കാതിരുന്നതാണ് അപകടകാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Related Stories

No stories found.