നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി

നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. കേസിലെ നിര്‍ണായക സാക്ഷിയാണ് കൂറുമാറിയത്.

പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കേസില്‍ സാക്ഷി വിസ്താരം ശനിയാഴ്ചയും തുടരും.

കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ നടത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

നേരത്തെ കേസില്‍ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. 34ാം സാക്ഷിയായിരുന്നു കാവ്യ. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

2017 ഫെബ്രുവരി പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ രാത്രിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. ഗൂഢാലോചനാകുറ്റമടക്കം ചുമത്തപ്പെട്ട് അറസ്റ്റിലായ ദിലീപിന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.

Related Stories

No stories found.