ഗൂഗിള്‍ പേ ഉണ്ടോയെന്ന് ചോദിച്ച് തട്ടിപ്പ്; രണ്ട് കിലോ അയക്കൂറയും, കോഴിയിറച്ചിയും, മട്ടനും വാങ്ങി 'മാന്യന്‍' മുങ്ങി

ഗൂഗിള്‍ പേ ഉണ്ടോയെന്ന് ചോദിച്ച് തട്ടിപ്പ്; രണ്ട് കിലോ അയക്കൂറയും, കോഴിയിറച്ചിയും, മട്ടനും വാങ്ങി 'മാന്യന്‍' മുങ്ങി

കണ്ണൂര്‍ മമ്പറം ടൗണിലെ ഇറച്ചി-മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഇറച്ചിയും മീനും ഉള്‍പ്പടെ വാങ്ങി പണം നല്‍കാതെ മുങ്ങിയയാള്‍ക്കെതിരെ പരാതിയുമായി വ്യാപാരികള്‍. ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു തട്ടിപ്പെട്ട് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് മാര്‍ക്കറ്റിലെത്തിയയാള്‍, ഒരു കിലോ നാടന്‍ കോഴിയിറച്ചി, ഒരു കിലോ ആട്ടിറച്ചി, രണ്ട് കിലോ അയക്കൂറ എന്നിവ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞത്.

വെള്ള വസ്ത്രം ധരിച്ചെത്തിയയാള്‍ മാന്യമായാണ് പെരുമാറിയതെന്ന് വ്യാപാരികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം മത്സ്യവ്യാപാരിയില്‍ നിന്ന് രണ്ട് കിലോ അയക്കൂറ വാങ്ങിയയാള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞതോടെ കാറില്‍ പോയി പണം എടുത്ത് വരാമെന്ന് പറഞ്ഞ് മീനുമായി പോയി. ഒരു കവറില്‍ ഐസും ഇയാള്‍ വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയില്‍ നിന്നും മട്ടനും ചിക്കനും ഇത്തരത്തില്‍ ഇയാള്‍ വാങ്ങി.

പറ്റിച്ചയാളെ കണ്ടാല്‍ തിരിച്ചറിയാം എന്നാണ് വ്യാപാരികള്‍ പറയുന്നത്. മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാള്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

Related Stories

No stories found.