ചന്ദ്രിക കള്ളപ്പണക്കേസ്, മുനീറിനെ ചോദ്യം ചെയ്ത് ഇ.ഡി

ചന്ദ്രിക കള്ളപ്പണക്കേസ്, മുനീറിനെ ചോദ്യം ചെയ്ത് ഇ.ഡി

ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറും എം.എല്‍.എയുമായ എം.കെ മുനീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്തത്.

ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ ഇ.ഡി നേരത്തെ വിളിപ്പിച്ചിരുന്നു.

Related Stories

No stories found.