കഞ്ചാവ് ചെടി വളര്‍ത്തി, ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചത് കുടുക്കി; യുവാവ് എക്‌സൈസ് പിടിയില്‍

കഞ്ചാവ് ചെടി വളര്‍ത്തി, ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചത് കുടുക്കി; യുവാവ് എക്‌സൈസ് പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ മലപ്പുറം വണ്ടൂര്‍ സ്വദേശി എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയില്‍. നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതാണ് സനീറിനെ കുടുക്കിയത്.

വണ്ടൂര്‍ വി.എം.സി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മൈതാനത്തിന്റെ പരിസരത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ സനീര്‍ 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലാവുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചെടിയുടെ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

സനീര്‍ താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്‌സില്‍ എക്‌സൈസ് പരിശോധന നടത്തുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ പുറകുവശത്ത് ചെടികള്‍ക്കിടയിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയിരുന്നത്. 3 മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടിയാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.

കഞ്ചാവ് ചെടി വളര്‍ത്തി, ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചത് കുടുക്കി; യുവാവ് എക്‌സൈസ് പിടിയില്‍
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു, പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു

Related Stories

No stories found.
The Cue
www.thecue.in