അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാനില്ല; അന്വേഷണത്തിനിടെ മലയാളികള്‍ കയറിനില്‍ക്കുന്ന ദൃശ്യം പുറത്ത്

അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാനില്ല; അന്വേഷണത്തിനിടെ മലയാളികള്‍ കയറിനില്‍ക്കുന്ന ദൃശ്യം പുറത്ത്

അറബിക്കടലില്‍ സ്ഥാപിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രം മൂന്ന് ദിവസം മുമ്പാണ് കാണാതായത്. തുടര്‍ന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിക്കുകയായിരുന്നു.

മൂന്ന് ദിവസം മുമ്പ് യന്ത്രത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായി. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശിയുടെ ഫെയ്‌സ്ബുക്കില്‍ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തങ്ങള്‍ക്ക് കടലില്‍ നിന്ന് ഒരു വസ്തു ലഭിച്ചുവെന്നായിരുന്നു യന്ത്രത്തിന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചിരുന്നത്. ഇതിന് മുകളില്‍ ആളുകള്‍ കയറി നില്‍ക്കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഇവര്‍ മത്സ്യ തൊഴിലാളികളാണെന്നാണ് സൂചന.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി സ്ഥാപിച്ച യന്ത്രമാണ് ഇത്. യന്ത്രത്തിലുണ്ടായിരുന്ന സെന്‍സറുകള്‍ തകരാറിലായതോടെയാണ് ആശയവിനിമയം നഷ്ടമായത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറത്തെ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഭൗമശാസ്ത്ര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.