ബി.ജെ.പിയെ പ്രതിരോധത്തിലാക്കി വരുണ്‍ ഗാന്ധി, ലഖിംപൂര്‍ സംഘര്‍ഷത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമമെന്ന് വിമര്‍ശനം

ബി.ജെ.പിയെ പ്രതിരോധത്തിലാക്കി വരുണ്‍ ഗാന്ധി, ലഖിംപൂര്‍ സംഘര്‍ഷത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമമെന്ന് വിമര്‍ശനം

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തെ ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റുന്നുവെന്നാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.

സംഘര്‍ഷത്തെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം അത്രമേല്‍ അപകടകരമാണെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തെ ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണ്. ഇത് അധാര്‍മികവും കെട്ടുകഥകളുമാണെന്നത് മാത്രമല്ല, അത്യധികം അപകടകരവുമാണ്. ഇത്തരം മുറിവുകളുണങ്ങാന്‍ തലമുറകള്‍ വേണ്ടി വരുമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

ദേശീയ ഐക്യത്തിന് മുകളില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

ലഖിംപൂര്‍ വിഷയത്തില്‍ നേരത്തെയും കര്‍ഷകരെ പിന്തുണച്ചുകൊണ്ട് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കര്‍ഷകരെ കൊലപ്പെടുത്തി നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നായിരുന്നു നേരത്തെ വരുണ്‍ഗാന്ധി പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചപ്പോള്‍ വരുണ്‍ ഗാന്ധിയെ ബി.ജെ.പി ഒഴിവാക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.