മോദി ഏറ്റവും മികച്ച ജനാധിപത്യ നേതാവ്, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നയാളെന്ന് അമിത് ഷാ

മോദി ഏറ്റവും മികച്ച ജനാധിപത്യ നേതാവ്, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നയാളെന്ന് അമിത് ഷാ

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ജനാധിപത്യ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ചാനല്‍ അഭിമുഖത്തില്‍ മോദിയുടെ സ്വേച്ഛാധിപത്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അമിത് ഷായുടെ മറുപടി.

മോദി വ്യക്തികളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നാണ് അമിത് ഷാ പറഞ്ഞത്.

'പ്രതിപക്ഷത്തിരിക്കുമ്പോഴും സര്‍ക്കാരിനൊപ്പവും മോദി ജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തെ പോലെ എല്ലാം ശ്രദ്ധിക്കുന്ന ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം വ്യക്തികളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല,' അമിത് ഷാ പറഞ്ഞു.

പൊതു മണ്ഡലത്തില്‍ തന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദിയുടെ പ്രവര്‍ത്തനങ്ങളെയും ഷാ പുകഴ്ത്തി. മോദി കുറച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവരെ ക്ഷമയോട കേട്ടിരിക്കുകയും ചെയ്യുമെന്നും ഷാ പറഞ്ഞു.

'ഏറ്റവും ജനാധിപത്യ രീതിയിലാണ് മോദി മന്ത്രി സഭ നടത്തിക്കൊണ്ടു പോകുന്നത്. ഒരു സഭയ്ക്കകത്ത് സംസാരിച്ചത് പൊതുജനങ്ങള്‍ക്ക് ചോര്‍ന്നു കിട്ടില്ല. അതിനാല്‍ തന്നെ എല്ലാ തീരുമാനവും അദ്ദേഹമാണ് എടുക്കുന്നത് എന്നത് തെറ്റായ അനുമാനമാണ്. അദ്ദേഹം എല്ലാവരുമായും ചര്‍ച്ച ചെയ്യുകയും എല്ലാവരെയും കേള്‍ക്കുകയും ചെയ്യും. ഗുണവും ദോഷവും വിലയിരുത്തും. അന്തിമ തീരുമാനം അദ്ദേഹമാണ് എടുക്കുന്നത്,' ഷാ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in