'കേരളത്തില്‍ സ്ത്രീവിരുദ്ധത കൂടുന്നു', വനിതാ കമ്മീഷന്റെ അധികാര പരിധി കൂട്ടണമെന്ന് പി. സതീദേവി

'കേരളത്തില്‍ സ്ത്രീവിരുദ്ധത കൂടുന്നു', വനിതാ കമ്മീഷന്റെ അധികാര പരിധി കൂട്ടണമെന്ന് പി. സതീദേവി

വനിതാ കമ്മീഷന്റെ അധികാര പരിധി വര്‍ധിപ്പിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പൊലീസ് അവഗണിക്കുന്നതായും സതീദേവി കോഴിക്കോട് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുമാണ് വനിതാ കമ്മീഷന് കൂടുതല്‍ പരാതി കിട്ടുന്നതെന്നും കുറവ് വയനാട് നിന്നാണെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ അധികാര പരിധി വര്‍ധിപ്പിക്കുന്നതിനായി നിയമ ഭേദഗതി ആവശ്യമാണെന്നും സതീദേവി പറഞ്ഞു. കേരളത്തില്‍ സ്ത്രീവിരുദ്ധ ചിന്താഗതി കൂടി വരികയാണ്. മാധ്യമ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രശ്‌നപരിഹാര സെല്‍ കൂടുതല്‍ കാര്യക്ഷക്ഷമാക്കുമെന്നും സതീദേവി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാര്‍ഗരേഖയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഹരിതയുടെ പ്രശ്‌നം അടുത്ത സിറ്റിങ്ങില്‍ പരിശോധിക്കുമെന്നും പരാതിക്കാരെ കേട്ട ശേഷം ആവശ്യമായ നടപടികല്‍ സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.

Related Stories

No stories found.