'ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കോളേജ് തലത്തില്‍ ക്ലാസ്', ജെന്‍ഡര്‍ ജസ്റ്റിസ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

'ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കോളേജ് തലത്തില്‍ ക്ലാസ്', ജെന്‍ഡര്‍ ജസ്റ്റിസ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

സ്ത്രീപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാന്‍ കോളേജ് തലത്തില്‍ ക്ലാസുകള്‍ നടത്താന്‍ ഉത്തരവിറക്കി കേരള സര്‍ക്കാര്‍. അടുത്തവര്‍ഷം മുതല്‍ ജെന്‍ഡര്‍ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

കോഴ്‌സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

'ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ ജെന്‍ഡര്‍ ജസ്റ്റിസ് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കണം. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ലിംഗ നീതിയും സാമൂഹ്യ നീതിയും സംബന്ധിച്ച ഒരു കോഴ്‌സെങ്കിലും ചെയ്തിരിക്കണം,' ബിന്ദു പറഞ്ഞു.

ഈ വര്‍ഷം മുതല്‍ ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും സതീദേവി അറിയിച്ചിരുന്നു.

Related Stories

No stories found.