ആര്യൻ ഖാനോടൊപ്പം ഒരു നടൻ കൂടി; പേരുവിവരങ്ങൾ പുറത്തുവിട്ട് എൻ.സി.ബി

ആര്യൻ ഖാനോടൊപ്പം ഒരു നടൻ കൂടി; പേരുവിവരങ്ങൾ പുറത്തുവിട്ട് എൻ.സി.ബി

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റ് ചെയ്തവരുടെ മുഴുവൻ പേരുവിവരങ്ങൾ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പുറത്തുവിട്ടു. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കൂടാതെ ഏഴ് പേരാണ് എൻ.സി.ബിയുടെ കസ്റ്റഡിയിലുള്ളത്. ഇതിൽ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് എന്ന ഒരു യുവനടൻ കൂടി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എൻ.സി.ബി അറിയിച്ചു.

മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് ആര്യനെയും അർബാസിനെയും കൂടാതെ കസ്റ്റഡിയിലുള്ള മറ്റുള്ളവർ. ഇന്റലിജൻസിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരം ലഹരി പാർട്ടിയിൽ ബോളിവുഡ് ബന്ധം തങ്ങൾ സംശയിച്ചിരുന്നതായും രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി ഉണ്ടായതെന്നും എൻ.സി.ബി മേധാവി എസ.എൻ പ്രധാൻ എ.എൻ.ഐയോട് പറഞ്ഞു.

കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തുവെന്ന് എന്‍സിബി അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന.

ആര്യനെതിരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുകയാണെന്നും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. മുംബൈ തീരത്തു നിന്ന് നടുക്കടലില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചത്.

Related Stories

No stories found.