ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് എൻ.സി.ബി

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് എൻ.സി.ബി

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് എൻ.സി.ബി. ആര്യൻ അടക്കം 8 പേരുടെ അറസ്റ്റാണ് എൻ.സി.ബി രേഖപ്പെടുത്തിയത്.

അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് എന്ന ഒരു യുവനടൻ കൂടി അറസ്റ്റിലായിട്ടുണ്ടെന്ന് എൻ.സി.ബി അറിയിച്ചു.മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് ആര്യനെയും അർബാസിനെയും കൂടാതെ കസ്റ്റഡിയിലുള്ള മറ്റുള്ളവർ. ഇന്റലിജൻസിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരം ലഹരി പാർട്ടിയിൽ ബോളിവുഡ് ബന്ധം തങ്ങൾ സംശയിച്ചിരുന്നതായും രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി ഉണ്ടായതെന്നും എൻ.സി.ബി മേധാവി എസ.എൻ പ്രധാൻ എ.എൻ.ഐയോട് പറഞ്ഞു.

കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തുവെന്ന് എന്‍സിബി അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലായിരുന്നു എന്‍സിബി പരിശോധന.

Related Stories

No stories found.
The Cue
www.thecue.in