നിഥിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു; സംസ്‌കാരം ബന്ധുവീട്ടില്‍

നിഥിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു;  സംസ്‌കാരം ബന്ധുവീട്ടില്‍

പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിന മോളുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമാണ് മൃതദേഹം നിഥിനയുടെ വീട്ടിലെത്തിച്ചത്. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌കാരം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തം വാര്‍ന്നാണ് നിഥിന മരിച്ചതെന്നാണ് പറയുന്നത്. കഴുത്തിലേറ്റത് ആഴത്തിലും വീതിയിലുമുള്ള മുറിവാണെന്നും, രക്തധമനികള്‍ മുറിഞ്ഞു പോയിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായത്

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വി.എന്‍.വാസവനും സി.കെ ആശ എം.എല്‍.എയും നിഥിനയുടെ വീട് സന്ദര്‍ശിച്ചു. പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളേജില്‍ തെളിവെടുപ്പിന് എത്തിച്ചു. ബിവോക് ഫുഡ് ടെക്‌നോളജി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നിഥിന. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതാന്‍ കോളേജില്‍ എത്തിയപ്പോഴായിരുന്നു നിഥിനയെ അഭിഷേക് അക്രമിച്ചത്.

Related Stories

No stories found.
The Cue
www.thecue.in