ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല

ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല

ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു.

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തില്‍ അദ്ദേഹം രാജിക്കത്ത് നല്‍കിയിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും, എ.ഐ.സി.സിയില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവ് വി.എം സുധീരന്റെ രാജി ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ രാജിയും.

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പലവിഷയങ്ങളിലും വി.എം സുധീരന് കെ.പി.സി.സി നേതൃത്വവുമായി എതിര്‍പ്പുണ്ടായിരുന്നു. വി.എം. സുധീരനെ അനുനയിപ്പിച്ച് അദ്ദേഹത്തെ വീണ്ടും പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിന്.

പക്ഷേ അനുനയ ശ്രമങ്ങളോട് അനകൂലമായല്ലായിരുന്നു സുധീരന്റെ പ്രതികരണം. വി.എം. സുധീരന്റെ രാജിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ആശങ്ക പ്രകടിപ്പിച്ച് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നാഥനില്ലാ കളരിയെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്.

Related Stories

No stories found.
The Cue
www.thecue.in