വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയത്; മോന്‍സന്റെ ആഡംബരകാറുകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയത്; മോന്‍സന്റെ ആഡംബരകാറുകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ആഡംബര വാഹനങ്ങള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ വിശദാംശങ്ങള്‍ സൈറ്റില്‍ ലഭ്യമല്ല.

മോന്‍സന്റെ ശേഖരത്തില്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ഉടമസ്ഥതയിലുള്ള ആഡംബരകാര്‍ കണ്ടെത്തിയതും ചര്‍ച്ചയായിരുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറാണ് ചേര്‍ത്തല പൊലീസ് സ്റ്റേഷനിലുള്ളത്. മോന്‍സണ്‍ ആലപ്പുഴയിലെ മറ്റൊരു ഗ്രൂപ്പിന് നല്‍കിയ കാര്‍ വാടക തര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കരീന കപൂറിന്റെ മുംബൈയിലെ മേല്‍വിലാസത്തിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍.

പഴയ ആഡംബര കാറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി അണിനിരത്തി, താന്‍ വലിയ സമ്പന്നനാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് മോന്‍സന്റെ രീതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

Related Stories

No stories found.