മമ്മൂട്ടിയെ മാറ്റി മോന്‍സണാക്കി; സി.പി.ഐ.എം നേതാവ് സ്വരാജിന്റെ പേരില്‍ വ്യാജ പ്രചരണം

മമ്മൂട്ടിയെ മാറ്റി മോന്‍സണാക്കി;  സി.പി.ഐ.എം നേതാവ് സ്വരാജിന്റെ പേരില്‍ വ്യാജ പ്രചരണം

സി.പി.ഐ.എം നേതാവ് എം. സ്വരാജിന് മോന്‍സണുമായി ബന്ധമുണ്ടെന്ന പേരില്‍ വ്യാജപ്രചരണം. മമ്മൂട്ടിക്കൊപ്പം സ്വരാജിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പ്രചണം. ഫോട്ടോ ഷോപ്പ് ചെയ്ത ഫോട്ടോയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്നാണ് ആരോപണം.

നേരത്തെ മോന്‍സണ്‍ മാവുങ്കലിനൊപ്പം എന്ന തരത്തില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. നടന്‍ ബൈജുവിനൊപ്പം മന്ത്രി നില്‍ക്കുന്ന ചിത്രം മോന്‍സണ്‍ മാവുങ്കലിനൊപ്പം എന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്

മന്ത്രി പറഞ്ഞത്

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.

Related Stories

No stories found.