മൂന്ന് ദിവസമായി ഓഫീസിലെത്തിയില്ല, മോന്‍സണ്‍ വിവാദത്തിന് പിന്നാലെ ബെഹ്‌റ അവധിയില്‍

മൂന്ന് ദിവസമായി ഓഫീസിലെത്തിയില്ല, മോന്‍സണ്‍ വിവാദത്തിന് പിന്നാലെ ബെഹ്‌റ അവധിയില്‍

വ്യാജപുരാവസ്തു ശേഖരത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരില്‍ വിവാദത്തിലായതിന് പിന്നാലെ മുന്‍ ഡി.ജി.പിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍.

മൂന്ന് ദിവസമായി ബെഹ്‌റ ഓഫീസില്‍ വരുന്നില്ലെന്നും അവധിയിലാണെന്നും അദ്ദേഹതത്തിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെഹ്‌റ അവസാനമായി കൊച്ചി മെട്രോ ഓഫീസിലെത്തിയത്.

കേസന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബെഹ്‌റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം അവധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് പിടിക്കപ്പെട്ടതിന് പിന്നാലെ ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

ബെഹ്‌റ മോന്‍സന്റെ വീടിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയതടക്കമുള്ള കാര്യങ്ങള്‍ വിവാദത്തിലായിരുന്നു. ബെഹ്‌റയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ബീറ്റ് ബുക്ക് മോണ്‍സന്റെ വീട്ടില്‍ സ്ഥാപിച്ചതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.

Related Stories

No stories found.